തിരുവനന്തപുരം : മന്ത്രിമാർക്കും അവരുടെ പേഴ്സണൽ സ്റ്റാഫിനുമായി 6.71 കോടി രൂപ ചെലവിൽ 480 ആപ്പിൾ ഐപാഡുകൾ വാങ്ങുന്നതിനുള്ള നടപടികൾ കേരള സർക്കാർ...
തിരുവനന്തപുരം : മന്ത്രിമാർക്കും അവരുടെ പേഴ്സണൽ സ്റ്റാഫിനുമായി 6.71 കോടി രൂപ ചെലവിൽ 480 ആപ്പിൾ ഐപാഡുകൾ വാങ്ങുന്നതിനുള്ള നടപടികൾ കേരള സർക്കാർ ആരംഭിച്ചു. ഇതുമായി ബന്ധപ്പെട്ട് ഒക്ടോബർ 16-ന് പൊതുമേഖലാ സ്ഥാപനമായ കെൽട്രോൺ ടെൻഡർ ക്ഷണിച്ചിട്ടുണ്ട്.
ഈ പദ്ധതിയുടെ ഭാഗമായി 13 ഇഞ്ച് ഐപാഡ് പ്രോ 256GB (160 എണ്ണം), 11 ഇഞ്ച് ഐപാഡ് പ്രോ 256GB (160 എണ്ണം), 11 ഇഞ്ച് ഐപാഡ് (A16) വൈഫൈ + സെല്ലുലാർ 256GB (160 എണ്ണം) എന്നിവയാണ് വാങ്ങുന്നത്.
ഇതിൽ 13 ഇഞ്ച് ഐപാഡ് പ്രോ മോഡലുകൾക്കായി ഏകദേശം 3.19 കോടി രൂപയും (ഓരോ യൂണിറ്റിനും ഏകദേശം 1,99,000 രൂപ വില വരും), 11 ഇഞ്ച് ഐപാഡ് പ്രോ വൈഫൈ 256GB മോഡലുകൾക്കായി 2.23 കോടി രൂപയും (ഒരു യൂണിറ്റിന് ഏകദേശം 1.39 ലക്ഷം രൂപ വില) നീക്കിവെച്ചിട്ടുണ്ട്. ബാക്കിയുള്ള 1.27 കോടി രൂപ 11 ഇഞ്ച് ഐപാഡ് (A16) വൈഫൈ + സെല്ലുലാർ 256GB മോഡലുകൾക്കായി ചെലവഴിക്കും.
മന്ത്രിമാർ, പ്രൈവറ്റ് സെക്രട്ടറിമാർ, വകുപ്പ് മേധാവികൾ എന്നിവരുടെ ഔദ്യോഗിക ആവശ്യങ്ങൾക്കായി ലാപ്ടോപ്പുകൾ, ഐപാഡുകൾ, ടാബ്ലെറ്റുകൾ എന്നിവ ഉൾപ്പെടെ വാങ്ങുന്നതിനുള്ള ചെലവ് പരിധി സർക്കാർ അടുത്തിടെ 1.5 ലക്ഷം രൂപയിൽ നിന്ന് 2 ലക്ഷം രൂപയായി ഉയർത്തിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഒക്ടോബർ 16-ന് കെൽട്രോൺ ഈ ടെൻഡർ പുറപ്പെടുവിച്ചത്.
Key Words : Kerala government, iPads

COMMENTS