കൊച്ചി : കളമശ്ശേരിയിൽ ലൈംഗിക അതിക്രമത്തിന് ഇരയായ പെൺകുട്ടിക്ക് ആവശ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കുമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി...
കൊച്ചി : കളമശ്ശേരിയിൽ ലൈംഗിക അതിക്രമത്തിന് ഇരയായ പെൺകുട്ടിക്ക് ആവശ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കുമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി. അതിജീവിതയായ പെൺകുട്ടിയെ കളമശ്ശേരി മെഡിക്കൽ കോളേജിൽ സന്ദർശിച്ച് സംസാരിക്കുകയായിരുന്നു ചെയർപേഴ്സൺ.
കുട്ടിയിൽ നിന്നും ചികിത്സിക്കുന്ന ഡോക്ടർമാരിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു. മെഡിക്കൽ പ്രോട്ടോക്കോൾ അനുസരിച്ചുള്ള കൃത്യമായ വൈദ്യപരിശോധനയും ആവശ്യമായ മറ്റ് വൈദ്യസഹായങ്ങളും മെഡിക്കൽ കോളേജിൽ ലഭ്യമാക്കിയിട്ടുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു.
സംഭവത്തിൽ വനിതാ കമ്മീഷൻ സ്വമേധയാ (Suo Moto) കേസെടുത്തിട്ടുണ്ട്. കുട്ടിക്ക് ആവശ്യമായ നിയമസഹായം, സൈക്കോളജിക്കൽ പിന്തുണ, ഹൈക്കോടതിയുടെ വിക്ടിം റൈറ്റ്സ് സെന്റർ (Victim Rights Centre) വഴിയുള്ള സഹായങ്ങൾ എന്നിവ ലഭ്യമാക്കാൻ വനിതാ കമ്മീഷൻ അടിയന്തര നടപടികൾ സ്വീകരിക്കും.
കേസിന്റെ അന്വേഷണ പുരോഗതിയും വിശദാംശങ്ങളും കൃത്യമായി ലഭ്യമാക്കാൻ കളമശ്ശേരി പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അവർ വ്യക്തമാക്കി. കമ്മീഷൻ അംഗങ്ങളായ അഡ്വ. എലിസബത്ത് മാമൻ മത്തായി, അഡ്വ. ഇന്ദിരാ രവീന്ദ്രൻ എന്നിവരും പങ്കെടുത്തു.
Key words : Kalamassery Rape Case, Women's Commission


COMMENTS