വാഷിംഗ്ടൺ: അമേരിക്കൻ രാഷ്ട്രീയത്തെ പിടിച്ചുലച്ച നാടകീയ നീക്കങ്ങൾക്കൊടുവിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ് സെക്രട്ടറി കേറ്റി സക്കറ...
വാഷിംഗ്ടൺ: അമേരിക്കൻ രാഷ്ട്രീയത്തെ പിടിച്ചുലച്ച നാടകീയ നീക്കങ്ങൾക്കൊടുവിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ് സെക്രട്ടറി കേറ്റി സക്കറിയ പദവി ഒഴിഞ്ഞു. ചുമതലയേറ്റ് വെറും അഞ്ച് ദിവസങ്ങൾക്കുള്ളിലാണ് അവർക്ക് സ്ഥാനം നഷ്ടമായത്. വൈറ്റ് ഹൗസിന്റെ ചരിത്രത്തിൽ ഏറ്റവും കുറഞ്ഞ കാലം പ്രസ് സെക്രട്ടറിയായിരുന്ന വ്യക്തിയെന്ന നാണക്കേടോടെയാണ് കേറ്റിയുടെ പടിയിറക്കം.
താൻ ഒരു അഭിഭാഷകയാണെന്ന കേറ്റിയുടെ മുൻകാല അവകാശവാദങ്ങൾ വ്യാജമാണെന്ന് മാധ്യമങ്ങൾ കണ്ടെത്തി. അവർ നിയമബിരുദം നേടിയിട്ടുണ്ടെങ്കിലും, അമേരിക്കയിൽ പ്രാക്ടീസ് ചെയ്യാനുള്ള 'ബാർ പരീക്ഷ' പാസായിട്ടില്ലെന്ന് പിന്നീട് മാധ്യമങ്ങൾക്ക് മുന്നിൽ സമ്മതിക്കേണ്ടി വന്നു. അവർ നടത്തിയ ആദ്യ വാർത്താസമ്മേളനം കടുത്ത വിമർശനങ്ങൾക്ക് കാരണമായി.
കേവലം 15 മിനിറ്റ് മാത്രം നീണ്ട വാർത്താസമ്മേളനത്തിൽ, മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകാൻ അവർക്ക് കഴിഞ്ഞില്ല. ഇതിനിടയിൽ അബദ്ധത്തിൽ പ്രസിഡന്റ് ട്രംപിനെ തന്റെ "ഭർത്താവ്" എന്ന് വിശേഷിപ്പിച്ചതും വലിയ ട്രോളുകൾക്ക് വഴിവെച്ചു.
മാധ്യമങ്ങളിൽ നിന്നും രാഷ്ട്രീയ കേന്ദ്രങ്ങളിൽ നിന്നും കടുത്ത സമ്മർദ്ദമുയർന്നതോടെ പ്രസിഡന്റ് ട്രംപ് കേറ്റിയോട് പദവി പുനഃപരിശോധിക്കാൻ ആവശ്യപ്പെടുകയായിരുന്നു. അന്താരാഷ്ട്ര വേദികളിൽ വരെ യുഎസ് ഭരണകൂടത്തിന് വലിയ രീതിയിലുള്ള നാണക്കേടുണ്ടാക്കിയ സംഭവമാണിത്.
Key Words : Katie Zacharia, White House Press Secretary

COMMENTS