റിയാദ്: ഗൾഫ് രാജ്യങ്ങളിലെ അതീവ തന്ത്രപ്രധാനമായ 84 സാമ്പത്തിക-പ്രതിരോധ കേന്ദ്രങ്ങളിൽ ഇറാനും സഖ്യകക്ഷികളും നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ അമേര...
റിയാദ്: ഗൾഫ് രാജ്യങ്ങളിലെ അതീവ തന്ത്രപ്രധാനമായ 84 സാമ്പത്തിക-പ്രതിരോധ കേന്ദ്രങ്ങളിൽ ഇറാനും സഖ്യകക്ഷികളും നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ അമേരിക്കയുടെ പശ്ചിമേഷ്യൻ യുദ്ധതന്ത്രങ്ങൾക്ക് കനത്ത തിരിച്ചടിയായതായി അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ്. ഫെബ്രുവരിയിൽ യുദ്ധം ആരംഭിച്ചതു മുതൽ സൗദി അറേബ്യ, യു.എ.ഇ, ഖത്തർ ഉൾപ്പെടെ ഏഴ് ഗൾഫ് രാജ്യങ്ങളിലായി 135-ലധികം വ്യോമാക്രമണങ്ങളാണ് ഉണ്ടായത്.
സൗദിയിലെ പ്രമുഖ എണ്ണ ശുദ്ധീകരണ ശാലകൾ, യു.എ.ഇയിലെ ബറാക്ക ആണവനിലയം, ഫുജൈറ തുറമുഖം, ഖത്തറിലെ റാസ് ലഫാൻ ഗ്യാസ് കോംപ്ലക്സ് എന്നിവയ്ക്ക് നേരെയാണ് പ്രധാനമായും ആക്രമണമുണ്ടായത്. തകർന്ന സങ്കീർണ്ണമായ വ്യാവസായിക ഉപകരണങ്ങൾ പൂർണ്ണമായി പുനഃസ്ഥാപിക്കാൻ മൂന്ന് വർഷം വരെ സമയമെടുക്കുമെന്നാണ് റിപ്പോർട്ട്. ഇത് മേഖലയിൽ വൻ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്.
മേഖലയിലെ സഖ്യകക്ഷികൾക്കായി അമേരിക്ക ഒരുക്കിയ അത്യാധുനിക സംയുക്ത വ്യോമ പ്രതിരോധ സംവിധാനങ്ങളെ പാടെ അപ്രസക്തമാക്കിക്കൊണ്ടാണ് ഇറാന്റെ ഡ്രോണുകളും മിസൈലുകളും ലക്ഷ്യസ്ഥാനങ്ങളിൽ പതിച്ചത്. യുഎസ് പ്രതിരോധ തന്ത്രങ്ങളുടെ വലിയ പരിമിതികൾ തുറന്നുകാട്ടുന്നതാണ് ഈ ആക്രമണങ്ങളെന്ന് റോയിട്ടേഴ്സ് വ്യക്തമാക്കുന്നു.
Key Words : Iran Drone Attack, USA, Gulf

COMMENTS