കൊച്ചി : നെടുമ്പാശേരിയിൽ പത്തൊൻപതുകാരൻ അമിത വേഗത്തിൽ ഓടിച്ച മിനി കൂപ്പർ ഇടിച്ച് മൂന്നുപേരുടെ ജീവൻ പൊലിഞ്ഞ സംഭവത്തിന്റെ പശ്ചാത്തലത്തിൽ ആശങ്ക...
കൊച്ചി : നെടുമ്പാശേരിയിൽ പത്തൊൻപതുകാരൻ അമിത വേഗത്തിൽ ഓടിച്ച മിനി കൂപ്പർ ഇടിച്ച് മൂന്നുപേരുടെ ജീവൻ പൊലിഞ്ഞ സംഭവത്തിന്റെ പശ്ചാത്തലത്തിൽ ആശങ്ക പ്രകടിപ്പിച്ച് ഹൈക്കോടതി. നിരത്തുകളിൽ വാഹനങ്ങളുടെ അമിത വേഗതയിലാണ് ഹൈക്കോടതി ഡിവിഷന് ബെഞ്ച് ആശങ്ക പ്രകടിപ്പിച്ചത്.
അമിത വേഗത കണ്ടെത്താന് വിദഗ്ധ ടീമിനെ നിയോഗിച്ച് സംവിധാനം ഒരുക്കണമെന്ന് കോടതി നിർദേശം നൽകി. വാഹനങ്ങളുടെ അമിത വേഗത കണ്ടെത്താന് നിലവിലെ ട്രാഫിക്ക് ക്യാമറകള്ക്ക് കഴിയുമോയെന്ന് സംസ്ഥാന ഗതാഗത വകുപ്പിനോട് കോടതി ചോദിച്ചു.
മാത്രമല്ല വേഗത ഡ്രൈവര്മാര്ക്ക് ഒരു പ്രേത്സാഹനമാകരുതെന്നും കോടതി വ്യക്തമാക്കി. അമിതവേഗതയില് ഉടനടി നടപടി സ്വീകരിക്കാനാകുമോയെന്നും ഗതാഗതവകുപ്പിനോട് കോടതി ആരാഞ്ഞു. വിഷയത്തിൽ പല തവണ ഹൈക്കോടതി ഉള്പ്പെടെയുള്ള കോടതികളുടെ ഇടപെടലുകള് ഉണ്ടായിട്ടും ചെറിയ മാറ്റങ്ങള് മാത്രമാണ് സംഭവിക്കുന്നതെന്നും കോടതി നിരീക്ഷിച്ചു.
നെടുമ്പാശ്ശേരി വാഹനാപകടത്തിൽ പ്രതി സുഹൈല് സജീവ് വാഹനം ഓടിച്ചത് 200കിലോമീറ്റര് വേഗതയിലാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. എഐ ക്യാമറയില് ഇക്കാര്യം വ്യക്തമാണ്. അമിതവേഗതയും അപകടവും അവസാനിപ്പിക്കാന് പുതിയ സാധ്യത സ്വീകരിക്കണം.
ഉയര്ന്ന പ്രകടന ശേഷിയുള്ള കാറുകള് രാത്രിയില് അമിതവേഗതിയില് ഓടിക്കുന്ന സാഹചര്യമുണ്ട്, 100 – 150 കിലോമീറ്റര് അധികം വേഗതയില് സഞ്ചരിക്കുന്ന ഈ വാഹനങ്ങള് ബ്രേക്ക് ചെയ്താല് പോലും ഉടനടി നില്ക്കില്ല. അതിനാല് ഇത്തരം രീതികള്ക്ക് പ്രായോഗികമായ പരിഹാരമുണ്ടാകണം.
സര്ക്കാരിന്റെ ഔപചാരിക മറുപടിയല്ല വേണ്ടതെന്നും ഇക്കാര്യത്തില് ഗതാഗതവകുപ്പ് പത്തുദിവസത്തിനകം മറുപടി നല്കണമെന്നുമാണ് ഹൈക്കോടതി ഡിവിഷന് ബഞ്ചിന്റെ നിര്ദേശം.
Key Words : High Court, Over Speed, Nedumbassery Accident


COMMENTS