High court directs FIR against Pinarayi Vijayan
കൊച്ചി: സിഎം.ആര്‍.എല്‍ - എക്‌സാലോജിക് മാസപ്പടി വിഷയത്തില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ അടക്കമുള്ളവര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ ഉത്തരവിട്ട് ഹൈക്കോടതി.
ഇ.ഡി റിപ്പോര്‍ട്ടില്‍ പിണറായി വിജയന്‍ അടക്കമുള്ളവര്‍ക്കെതിരെ കേസെടുക്കാതെ അന്വേഷണം നടത്തുന്നതിനെതിരെ കെ.എം ഷാജഹാന്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി.
പിണറായി വിജയന്‍, മകള്‍ ടി വീണ, ഭര്‍ത്താവ് മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ അഴിമതി തടയല്‍ നിയമപ്രകാരം കേസെടുത്ത് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുക്കണമെന്നാണ് ഇ.ഡി സംസ്ഥാന പൊലീസ് മേധാവിയോട് ആവശ്യപ്പെട്ടിരുന്നത്.
അതേസമയം ഡി.ജി.പി പ്രാഥമിക അന്വേഷണത്തിനാണ് ഉത്തരവിട്ടത്. ഇതിനെതിരെയാണ് കെ.എം ഷാജഹാന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നത്.
Keywords: High court, CMRL, Exalogic, Pinarayi Vijayan


COMMENTS