ബെംഗളൂരു: തന്നേയും കേരള മുഖ്യമന്ത്രി വി.ഡി. സതീശനെയും ലക്ഷ്യമിട്ട് ഒരു പ്രമുഖ വ്യവസായിയുടെ നേതൃത്വത്തിൽ ഒളിക്യാമറ ഓപ്പറേഷന് ശ്രമം നടന്നതായി ...
ബെംഗളൂരു: തന്നേയും കേരള മുഖ്യമന്ത്രി വി.ഡി. സതീശനെയും ലക്ഷ്യമിട്ട് ഒരു പ്രമുഖ വ്യവസായിയുടെ നേതൃത്വത്തിൽ ഒളിക്യാമറ ഓപ്പറേഷന് ശ്രമം നടന്നതായി കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ വെളിപ്പെടുത്തി. അത്യാധുനിക സാങ്കേതികവിദ്യയുള്ള 'മെറ്റാ സ്മാർട്ട് ഗ്ലാസ്' ധരിച്ചാണ് ഈ വ്യവസായി തങ്ങളെ കാണാൻ എത്തിയതെന്നും അദ്ദേഹം ബെംഗളൂരുവിൽ മാധ്യമങ്ങളോട് പറഞ്ഞു.
കോൺഗ്രസ് നേതാക്കളെ അപകീർത്തിപ്പെടുത്താനുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് ഈ നീക്കമെന്നാണ് സൂചന. ഈ വ്യവസായി സാധാരണയായി ഇത്തരം ഗ്ലാസുകൾ ധരിക്കാറില്ലെന്നും, എന്നാൽ തങ്ങളെ സന്ദർശിച്ച സമയത്ത് മാത്രം ഇത് പ്രത്യേകമായി ധരിച്ചെത്തിയതായും ഔദ്യോഗിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ടെന്ന് ശിവകുമാർ അവകാശപ്പെട്ടു.
"എനിക്ക് മനുഷ്യരുടെ മുഖം വായിക്കാൻ അറിയാം. അദ്ദേഹത്തിന്റെ പെരുമാറ്റത്തിലും ധരിച്ചിരുന്ന കണ്ണടയിലും സംശയം തോന്നിയതിനെ തുടർന്നാണ് അന്വേഷണം നടത്തിയത്. കോൺഗ്രസ് നേതാക്കളെ ലക്ഷ്യമിട്ട് എന്തോ വലിയ കെണിയൊരുക്കാനായിരുന്നു ഇവരുടെ ശ്രമം," ഡി.കെ. ശിവകുമാർ വ്യക്തമാക്കി. സംഭവത്തിന് പിന്നിൽ പ്രവർത്തിച്ച വ്യവസായിയുടെ പേരോ മറ്റ് വിവരങ്ങളോ അദ്ദേഹം നിലവിൽ പുറത്തുവിട്ടിട്ടില്ല. കോൺഗ്രസ് നേതൃത്വത്തെ പ്രതിരോധത്തിലാക്കാൻ ലക്ഷ്യമിട്ട് നടന്ന ഈ ഒളിക്യാമറ നീക്കം രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്.
Key Words : Hidden Camera , Meta Smart Glasse, D.K. Shivakumar, V.D. Satheesan

COMMENTS