ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ ബദരീനാഥ് ധാമിൽ നിന്ന് ജോഷിമഠിലേക്ക് പോവുകയായിരുന്ന ഹെലികോപ്റ്റർ പ്രതികൂല കാലാവസ്ഥയെ തുടർന്ന് തകർന്നു വ...
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ ബദരീനാഥ് ധാമിൽ നിന്ന് ജോഷിമഠിലേക്ക് പോവുകയായിരുന്ന ഹെലികോപ്റ്റർ പ്രതികൂല കാലാവസ്ഥയെ തുടർന്ന് തകർന്നു വീണു. പൈലറ്റ് ഉൾപ്പെടെ ആറ് പേരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നതെന്ന് ജില്ലാ ഭരണകൂട വൃത്തങ്ങൾ അറിയിച്ചു. ആറു പേരും മരിച്ചതായി സ്ഥിരീകരിച്ചു.
ഛായ് ഗ്രാമത്തിന് മുകളിലുള്ള സൈനിക ക്യാമ്പിന് സമീപമാണ് ട്രാൻസ് ഭാരത് ഹെലികോപ്റ്ററിന്റെ ലൊക്കേഷൻ കാണിക്കുന്നതെന്ന് ഉത്തരാഖണ്ഡ് സിവിൽ ഏവിയേഷൻ ഡെവലപ്മെന്റ് അതോറിറ്റി ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. ബദരീനാഥിൽ നിന്ന് സഹസ്രധാരയിലേക്ക് പോവുകയായിരുന്നു ഹെലികോപ്റ്റർ. അഞ്ച് യാത്രക്കാരും ഒരു പൈലറ്റുമാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്.
അതേസമയം, ഹെലികോപ്റ്റർ തകർന്നുവീണതാണോ അതോ അടിയന്തര ലാൻഡിങ് നടത്തിയതാണോ എന്നതിൽ പൂർണ്ണമായ വിവരങ്ങൾ വ്യക്തമായിട്ടില്ല. വിവരം ലഭിച്ചതിനെ തുടർന്ന് ജോഷിമഠ്, പാണ്ഡുകേശ്വർ എന്നിവിടങ്ങളിൽ നിന്നുള്ള സംസ്ഥാന ദുരന്ത നിവാരണ സേന സംഘങ്ങൾ സംഭവസ്ഥലത്തേക്ക് തിരിച്ചു.
Key Words : Helicopter Accident, Badrinath Tragedy

COMMENTS