തൂത്തുക്കുടി: എൽ നിനോ പ്രതിഭാസത്തെ തുടർന്നുണ്ടായ കടുത്ത ചൂടിൽ തൂത്തുക്കുടിയിൽ ഉപ്പ് ഉൽപാദനം റെക്കോർഡിലേക്ക്. എന്നാൽ ഉൽപാദനം വർദ്ധിച്ചതിനനുസര...
തൂത്തുക്കുടി: എൽ നിനോ പ്രതിഭാസത്തെ തുടർന്നുണ്ടായ കടുത്ത ചൂടിൽ തൂത്തുക്കുടിയിൽ ഉപ്പ് ഉൽപാദനം റെക്കോർഡിലേക്ക്. എന്നാൽ ഉൽപാദനം വർദ്ധിച്ചതിനനുസരിച്ച് വിപണിയിൽ ആവശ്യക്കാരില്ലാത്തത് ഉപ്പുൽപാദകരെ കടുത്ത പ്രതിസന്ധിയിലാക്കുന്നു. ഈ സീസണിൽ ഉൽപാദിപ്പിച്ച 20 ലക്ഷം ടൺ ഉപ്പിൽ 16 ലക്ഷം ടണ്ണും വിറ്റുപോകാതെ പാടങ്ങളിൽ കെട്ടിക്കിടക്കുകയാണ്.
ഏകദേശം 20,000 ഏക്കർ വിസ്തൃതിയിലാണ് തൂത്തുക്കുടിയിൽ ഉപ്പുപാടങ്ങളുള്ളത്. എൽ നിനോ പ്രതിഭാസം മൂലം അന്തരീക്ഷ താപനില ഉയർന്നതും മഴ കുറഞ്ഞതും ഉപ്പുൽപാദനം ക്രമാതീതമായി ഉയരാൻ കാരണമായി. എന്നാൽ ആകെ ഉൽപാദിപ്പിച്ചതിൽ വെറും 4 ലക്ഷം ടൺ ഉപ്പ് മാത്രമാണ് ഇതുവരെ വിപണിയിൽ വിറ്റുപോയത്.
ഉൽപാദനം വൻതോതിൽ കൂടിയതോടെ ഉപ്പിന്റെ വിലയും കുത്തനെ ഇടിഞ്ഞു. കനത്ത വിലത്തകർച്ചയും ഉപ്പ് കെട്ടിക്കിടക്കുന്നതും ഉപ്പുപാട ഉടമകളെയും ഇതിനെ ആശ്രയിച്ച് ജീവിക്കുന്ന പതിനായിരക്കണക്കിന് തൊഴിലാളികളെയും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് തള്ളിവിട്ടിരിക്കുന്നത്. വരും ദിവസങ്ങളിലും ഇതേ അവസ്ഥ തുടർന്നാൽ മേഖലയിലെ ബിസിനസ്സ് പൂർണ്ണമായും തകരുമെന്ന ആശങ്കയിലാണ് വ്യാപാരികൾ.


COMMENTS