Hawala case: ED investigation Dubai
തിരുവനന്തപുരം : മുന്‍ മന്ത്രിയും എം.എല്‍.എയുമായ മുഹമ്മദ് റിയാസുമായി ബന്ധപ്പെട്ട ഹവാല അന്വേഷണം ദുബായിലേക്ക്. ഇതു സംബന്ധിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നീക്കം തുടങ്ങി. റിയാസ് ഹവാല വഴി വിദേശത്തേക്ക് പണം കടത്തിയെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ഇ.ഡി നടപടി. 2024 ജൂലൈ മുതല്‍ 2025 ജൂലൈ വരെ റിയാസ് സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്ന് ഹവാല ഇടപാടുകള്‍ നടത്തിയെന്നാണ് ഇഡി കണ്ടെത്തിയിരിക്കുന്നത്.
ഇതുസംബന്ധിച്ച് ദുബായില്‍ നിന്ന് വിവരം ശേഖരിക്കാന്‍ ഇഡി നീക്കം തുടങ്ങി. ഇതിനായി പിഎംഎല്‍എ കോടതിയില്‍ നിന്ന് അനുമതി വാങ്ങിയതിന് ശേഷം വിദേശകാര്യ മന്ത്രാലയത്തെ സമീപിക്കാനൊരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്. ഒരു രാജ്യത്ത് നിന്നും മറ്റൊരു രാജ്യത്തേക്ക് തെളിവ് ശേഖരിക്കാനാവശ്യപ്പെട്ട് നല്കുന്ന ഡോക്യൂമെന്റായ ലെറ്റേഴ്സ് റോഗേറ്ററി കൈമാറും.
ദുബായിലെ ബന്ധപ്പെട്ട ഏജന്‍സികളോട് വിവരം തേടും. ഹവാല വഴി പണം അയച്ച അക്കൗണ്ടുകളുടെ വിവരം തേടും. ദുബായിലെ ഏജന്‍സികള്‍ ഔദ്യോഗികമായി അന്വേഷിച്ച് നല്കുന്ന വിവരങ്ങള്‍ ലഭിച്ചശേഷം റിയാസിന് ചോദ്യം ചെയ്യലിനായി നോട്ടീസ് നല്‍കുമെന്നാണ് റിപ്പോര്‍ട്ട്.
Keywords: Mohammed Riyas, ED investigation, Dubai, Hawala case


COMMENTS