തിരുവനന്തപുരം : കണ്ണൂരില്‍ വെച്ച് മുന്‍ മന്ത്രി വീണാ ജോര്‍ജിനെ കെ എസ് യു പ്രവര്‍ത്തകര്‍ അക്രമിച്ചെന്ന കേസില്‍, ഗണ്മാൻ മൊഴി തിരുത്തി. കെ എസ...
തിരുവനന്തപുരം : കണ്ണൂരില്‍ വെച്ച് മുന്‍ മന്ത്രി വീണാ ജോര്‍ജിനെ കെ എസ് യു പ്രവര്‍ത്തകര്‍ അക്രമിച്ചെന്ന കേസില്‍, ഗണ്മാൻ മൊഴി തിരുത്തി. കെ എസ് യു പ്രവർത്തകർ ആയുധമുപയോഗിച്ച് അക്രമിക്കാന്‍ ശ്രമിച്ചെന്ന മൊഴി നല്‍കിയത് അന്ന് ആരോഗ്യമന്ത്രിയായിരുന്ന വീണ ജോർജ്ജ് ആവശ്യപ്പെട്ടിട്ടാണെന്ന് ഗണ്മാന് അഭിലാഷ് പറഞ്ഞു. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിനാണ് അഭിലാഷ് മൊഴി നല്‍കിയത്.
വീണ ജോർജ്ജിനെ കെ എസ് യു പ്രവർത്തകർ ആക്രമിക്കുന്നത് കണ്ടിട്ടില്ലെന്നും വീണ ജോർജ്ജ് നിർദേശിച്ച പ്രകാരമാണ് അന്ന് റെയില്‍വേ പൊലീസിന് മൊഴി നല്‍കിയതെന്നും അഭിലാഷ് എസ് ഐ ടിയോട് പറഞ്ഞു. കേസില്‍ അഭിലാഷിൻ്റെ മൊഴിയായിരുന്നു നിർണായകമായത്. ഇതിൻ്റെ അടിസ്ഥാനത്തിലാണ് അന്ന് മന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്നടക്കം ഗുരുതര കുറ്റങ്ങള്‍ ചുമത്തി കെ എസ് യു പ്രവർത്തകർക്കെതിരെ കേസെടുത്തത്.
എന്നാല്‍ വ്യാജമൊഴി നല്കിയ സംഭവത്തില്‍ അഭിലാഷിനെതിരെ നടപടിക്ക് എസ് ഐ ടി ശുപാർശ ചെയ്യും. നടപടി ആവശ്യപ്പെട്ട് ഡി ജി പിക്ക് എസ് ഐ ടി റിപ്പോർട്ട് നല്‍കും. തെറ്റായ മൊഴി നല്‍കിയത് ചൂണ്ടിക്കാട്ടിയാകും റിപ്പോര്‍ട്ട് നല്‍കുകയെന്നാണ് വിവരം.
Key Words : Veena George, Gunman

COMMENTS