.

ഇമ്രാന്റെ പാര്‍ട്ടി ഭരിച്ച അവസാന പ്രവിശ്യയിലും സര്‍ക്കാരിനെ പിരിച്ചുവിട്ട് അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തി. പാകിസ്താന്‍ ഗുരുതര ആഭ്യന്തര കുഴപ്പത്തിലേക്ക്

Government Dismissed in the Last Province Ruled by Imran’s Party; Emergency Declared: Pakistan Heads into Severe Domestic Crisis


ഇസ്ലാമബാദ്: ഇമ്രാന്‍ ഖാന്റെ പാകിസ്താന്‍ തെഹ്രീകെ ഇന്‍സാഫ് (പി.ടി.ഐ) പാര്‍ട്ടിയുമായി ദിവസങ്ങളോളം നിലനിന്ന തര്‍ക്കങ്ങള്‍ക്ക് ശേഷം, ഷെഹ്ബാസ് ഷെരീഫ് സര്‍ക്കാര്‍ ഞായറാഴ്ച ഖൈബര്‍ പഖ്തുന്‍ഖ്വയില്‍ (കെ.പി) അടിയന്തരാവസ്ഥയും ഗവര്‍ണര്‍ ഭരണവും ഏര്‍പ്പെടുത്തി. ഇതോടെ പി.ടി.ഐയുടെ കൈവശമുണ്ടായിരുന്ന അവസാനത്തെ പ്രവിശ്യാ ഭരണകൂടവും അധികാരത്തില്‍ നിന്ന് പുറത്തായി. 

വര്‍ദ്ധിച്ചുവരുന്ന ഭീകരവാദവും ഭരണഘടനാപരമായ ഭരണസംവിധാനത്തിന്റെ തകര്‍ച്ചയും ചൂണ്ടിക്കാട്ടി പാകിസ്താന്‍ ഭരണഘടനയുടെ 232, 234 വകുപ്പുകള്‍ പ്രകാരമാണ് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി ഈ നടപടിക്ക് അംഗീകാരം നല്‍കിയത്.

ഇസ്ലാമാബാദും ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയും തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഈ തീരുമാനം മറ്റൊരു അധ്യായം തുറന്നിരിക്കുകയാണ്. നിയമം കയ്യിലെടുക്കരുതെന്ന് പ്രവിശ്യാ ഗവര്‍ണര്‍ (ഷെരീഫ് സര്‍ക്കാരിന്റെ പ്രതിനിധി) പ്രതിഷേധക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി. അതേസമയം, അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയതിന് തൊട്ടുപിന്നാലെ മുഖ്യമന്ത്രി സൊഹൈല്‍ അഫ്രീദിയെയും പാര്‍ട്ടി പ്രവിശ്യാ പ്രസിഡന്റ് ജുനൈദ് അക്ബറിനെയും അറസ്റ്റ് ചെയ്തതായി പി.ടി.ഐ നേതാക്കള്‍ ആരോപിച്ചു.

അസിം മുനീറിന്റെ നേതൃത്വത്തിലുള്ള പാകിസ്താന്റെ സൈനിക നേതൃത്വത്തിന്റെ പിന്തുണയുള്ള പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്, ഭീകരവാദത്തെ ചെറുക്കുന്നതില്‍ കെ.പിയിലെ പി.ടി.ഐ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് ആരോപിച്ചു. 'ആരെങ്കിലും നിയമം കയ്യിലെടുത്താല്‍, ഉരുക്കുമുഷ്ടി ഉപയോഗിച്ച് ഞങ്ങള്‍ അവരെ നേരിടും,' കെ.പി ഗവര്‍ണര്‍ ഫൈസല്‍ കരീം കുന്ദി വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.

ഈ അടിയന്തരാവസ്ഥയുടെ സമയം രാഷ്ട്രീയമായി വളരെ നിര്‍ണായകമാണ്. തടവിലായ പാര്‍ട്ടി സ്ഥാപകന്‍ ഇമ്രാന്‍ ഖാനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കെ.പി മുഖ്യമന്ത്രി സൊഹൈല്‍ അഫ്രീദിയുടെ നേതൃത്വത്തില്‍ പി.ടി.ഐ 'ലോങ് മാര്‍ച്ച്' സംഘടിപ്പിച്ചു വരികയായിരുന്നു. പ്രതിഷേധം ശക്തമാവുകയും പ്രകടനക്കാര്‍ ഇസ്ലാമാബാദിലേക്ക് കടക്കുന്നത് തടയാന്‍ അധികൃതര്‍ ഒരുങ്ങുകയും ചെയ്യുന്നതിനിടയിലാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ലോങ് മാര്‍ച്ചില്‍ പങ്കെടുക്കുന്ന പി.ടി.ഐ പ്രവര്‍ത്തകര്‍ ഇസ്ലാമാബാദില്‍ നിന്ന് 94 കിലോമീറ്റര്‍ അകലെയുള്ള സ്വാബി ഇന്റര്‍ചേഞ്ചിലേക്ക് നീങ്ങുകയാണെന്ന് ശനിയാഴ്ച ഡാണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

'വളരെ ആശങ്കാജനകവും ഗുരുതരവുമായ രാഷ്ട്രീയ പിഴവും ജനാധിപത്യവിരുദ്ധവുമായ നടപടിയുമാണ്' ഇതെന്ന് പി.ടി.ഐ ചെയര്‍മാന്‍ ബാര ഗോഹര്‍ അലി ഖാന്‍ ആരോപിച്ചു. തീവ്രവാദ ബാധിത പ്രദേശത്ത് സമാധാനം കൊണ്ടുവരുന്നതിന് പകരം ഫെഡറല്‍ സര്‍ക്കാരും പ്രവിശ്യയും തമ്മിലുള്ള ഏറ്റുമുട്ടല്‍ കൂടുതല്‍ വഷളാക്കാന്‍ മാത്രമേ ഈ നടപടി സഹായിക്കൂ എന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ഞായറാഴ്ച പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പാകിസ്താന്‍ ഫെഡറല്‍ കാബിനറ്റിന്റെ അടിയന്തര യോഗത്തിന് ശേഷമാണ് ഈ തീരുമാനമുണ്ടായത്. അഫ്ഗാനിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്നതും തെഹ്രീകെ താലിബാന്‍ പാകിസ്താന്‍ (ടി.ടി.പി) ഉള്‍പ്പെടെയുള്ള തീവ്രവാദി സംഘങ്ങളുടെ നിരന്തര ആക്രമണങ്ങള്‍ക്ക് ഇരയാകുന്നതുമായ കെ.പിയിലെ സുരക്ഷാ സ്ഥിതിഗതികള്‍ മന്ത്രിമാര്‍ വിലയിരുത്തിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.


പി.ടി.ഐ സര്‍ക്കാരിനും മുഖ്യമന്ത്രിയ്ക്കും എന്ത് സംഭവിക്കും?

പ്രസിഡന്റിന്റെ പ്രഖ്യാപനത്തോടെ മുഖ്യമന്ത്രി സൊഹൈല്‍ അഫ്രീദിയും അദ്ദേഹത്തിന്റെ മന്ത്രിസഭയും ഉള്‍പ്പെടെ ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട പ്രവിശ്യാ ഭരണകൂടം അധികാരത്തില്‍ നിന്ന് പുറത്തായി. അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയതിന് പിന്നാലെ അഫ്രീദിയെയും അനുജനെയും കസ്റ്റഡിയിലെടുത്തതായി പി.ടി.ഐ നേതാക്കളുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ ഉദ്ധരിച്ച് സമാ ടിവി റിപ്പോര്‍ട്ട് ചെയ്തു.

ഭരണഘടനാ സംവിധാനം തകരുമ്പോള്‍ പ്രസിഡന്റിന് പ്രവിശ്യാ സര്‍ക്കാരിന്റെ അധികാരങ്ങള്‍ ഏറ്റെടുക്കാനോ തനിക്ക് വേണ്ടി അവ വിനിയോഗിക്കാന്‍ ഗവര്‍ണറോട് നിര്‍ദ്ദേശിക്കാനോ പാകിസ്താന്‍ ഭരണഘടനയുടെ 234-ാം വകുപ്പ് അനുവാദം നല്‍കുന്നു.

ഈ പ്രഖ്യാപനത്തിലൂടെ പ്രവിശ്യാ അസംബ്ലിയുടെ അധികാരങ്ങള്‍ പാകിസ്താന്‍ പാര്‍ലമെന്റിനോ അല്ലെങ്കില്‍ പാര്‍ലമെന്റിന്റെ അധികാരത്തിന്‍ കീഴിലോ വിനിയോഗിക്കാന്‍ സാധിക്കും.

യുദ്ധം, വിദേശ ആക്രമണം അല്ലെങ്കില്‍ ആഭ്യന്തര പ്രശ്‌നങ്ങള്‍ എന്നിവ കാരണം രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയുണ്ടാകുകയും അത് നിയന്ത്രിക്കാന്‍ പ്രവിശ്യാ സര്‍ക്കാരിന് സാധിക്കാതെ വരികയും ചെയ്യുമ്പോള്‍ ആര്‍ട്ടിക്കിള്‍ 232 പ്രകാരം അടിയന്തരാവസ്ഥ ഏര്‍പ്പെടുത്താം. എന്നാല്‍ ഇതിന് ഭരണഘടനാപരമായ ചില നിബന്ധനകളുണ്ട്.

ആഭ്യന്തര പ്രശ്‌നങ്ങളുടെ പേരില്‍ ആര്‍ട്ടിക്കിള്‍ 232 പ്രകാരം അടിയന്തരാവസ്ഥ ഏര്‍പ്പെടുത്താന്‍ സാധാരണയായി പ്രവിശ്യാ അസംബ്ലിയുടെ പ്രമേയം ആവശ്യമാണ്. അത്തരം പ്രമേയമില്ലാതെ പ്രസിഡന്റ് നടപടിയെടുത്താല്‍ 10 ദിവസത്തിനകം പാര്‍ലമെന്റിന്റെ അംഗീകാരം നേടണം. ആര്‍ട്ടിക്കിള്‍ 234 പ്രകാരമുള്ള ഗവര്‍ണര്‍ ഭരണത്തിന് രണ്ട് മാസത്തിനുള്ളില്‍ പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തില്‍ അംഗീകാരം ലഭിക്കണം. കാലാവധി നീട്ടി നല്‍കാന്‍ കഴിയുമെങ്കിലും പരമാവധി ആറ് മാസമാണ് ഇതിന്റെ പരിധി.

അടിയന്തരാവസ്ഥയില്‍ ചില മൗലികാവകാശങ്ങള്‍ റദ്ദാക്കുന്നതിനെക്കുറിച്ചുള്ള ആര്‍ട്ടിക്കിള്‍ 233, പ്രസിഡന്റിന്റെ ഉത്തരവില്‍ പരാമര്‍ശിച്ചിട്ടില്ലെന്ന് ഡാണ്‍ റിപ്പോര്‍ട്ട് ചെയ്തു. അതിനാല്‍, ഈ പ്രഖ്യാപനം മൗലികാവകാശങ്ങള്‍ സ്വയം റദ്ദാക്കുന്ന ഒന്നായി കരുതേണ്ടതില്ല.

മുതിര്‍ന്ന ഉദ്യോഗസ്ഥനായ മുഹമ്മദ് ഫഖ്ര്‍ ആലം ഇര്‍ഫാനെ കെ.പിയുടെ പുതിയ ചീഫ് സെക്രട്ടറിയായി ഫെഡറല്‍ സര്‍ക്കാര്‍ നിയമിച്ചു.

ഖൈബര്‍ പഖ്തുന്‍ഖ്വയിലെ ജനങ്ങളുടെ ജനവിധിക്കെതിരെയുള്ള ആക്രമണമാണ് ഈ അടിയന്തരാവസ്ഥയെന്ന് പി.ടി.ഐ വിശേഷിപ്പിച്ചു. 'ജനവിധി അവഗണിച്ചുകൊണ്ടോ, പ്രവിശ്യാ സ്വയംഭരണം ദുര്‍ബലപ്പെടുത്തിയോ, കേന്ദ്രവും പ്രവിശ്യയും തമ്മില്‍ സംഘര്‍ഷം സൃഷ്ടിച്ചോ സമാധാനമോ സ്ഥിരതയോ കൊണ്ടുവരാന്‍ കഴിയില്ല,' പി.ടി.ഐ പറഞ്ഞു.

തീവ്രവാദത്തിനെതിരായ പോരാട്ടത്തെ പി.ടി.ഐ എതിര്‍ക്കുന്നില്ലെന്നും എന്നാല്‍ പ്രവിശ്യാ സ്വയംഭരണം പരിമിതപ്പെടുത്താന്‍ ഭീകരവിരുദ്ധ പോരാട്ടത്തെ ഒരു ന്യായീകരണമായി ഉപയോഗിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തുന്നതിന് മുമ്പ്, സംസ്ഥാനത്തെ ഫെഡറല്‍ നിയന്ത്രണത്തിലാക്കാനുള്ള ഒരു 'നിയമവിരുദ്ധ നീക്കവും' താന്‍ അംഗീകരിക്കില്ലെന്ന് മുഖ്യമന്ത്രി സൊഹൈല്‍ അഫ്രീദി മുന്നറിയിപ്പ് നല്‍കിയിരുന്നു.

ശനിയാഴ്ച മര്‍ദാനില്‍ അനുയായികളെ അഭിസംബോധന ചെയ്യവെ, തോക്കുകള്‍ക്കോ ബുള്ളറ്റുകള്‍ക്കോ ഭീഷണികള്‍ക്കോ പത്താന്‍ ജനതയെ ഭയപ്പെടുത്താനാവില്ലെന്ന് അഫ്രീദി പറഞ്ഞു. ഇസ്ലാമാബാദിലേക്ക് കടക്കുന്നതിന് മുമ്പ് പാര്‍ട്ടിയുടെ മാര്‍ച്ച് പെഷാവറിലേക്ക് തിരിച്ചുവിട്ടേക്കാമെന്നും അദ്ദേഹം സൂചിപ്പിച്ചതായി ബി.ബി.സി ഉറുദു റിപ്പോര്‍ട്ട് ചെയ്തു.

അടിയന്തരാവസ്ഥയെ 'ഹാസ്യകരമായ തീരുമാനം' എന്നാണ് പി.ടി.ഐ വക്താവ് സുല്‍ഫിക്കര്‍ ബുഖാരി വിശേഷിപ്പിച്ചത്. 'ഇത് കൂടുതല്‍ രക്തച്ചൊരിച്ചിലിലേക്കും അസ്ഥിരതയിലേക്കും നാശനഷ്ടങ്ങളിലേക്കും മാത്രമേ നയിക്കൂ,' റോയിട്ടേഴ്‌സിനോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

പാകിസ്താന്റെ രാഷ്ട്രീയത്തില്‍ ഖൈബര്‍ പഖ്തുന്‍ഖ്വ വെറുമൊരു പ്രവിശ്യ മാത്രമല്ല. പത്താന്‍ വിഭാഗക്കാര്‍ക്ക് ഭൂരിപക്ഷമുള്ള ഈ പ്രദേശം അഫ്ഗാനിസ്ഥാനോട് ചേര്‍ന്ന് കിടക്കുന്ന ഒന്നാണ്. കൂടാതെ, പി.ടി.ഐയുടെ പ്രധാന രാഷ്ട്രീയ ശക്തികേന്ദ്രവും രാജ്യത്തിന്റെ ഭീകരവിരുദ്ധ പോരാട്ടത്തിന്റെ മുന്‍നിര പ്രവിശ്യയുമാണിത്.

തീവ്രവാദത്തെ എങ്ങനെ നേരിടണമെന്ന കാര്യത്തിലുള്ള മൗലികമായ ഭിന്നതകളെയും ഈ തര്‍ക്കം പ്രതിഫലിപ്പിക്കുന്നു. സുരക്ഷാ ചുമതലകളില്‍ പി.ടി.ഐ ഭരണകൂടം വീഴ്ച വരുത്തിയെന്ന് ഇസ്ലാമാബാദ് ആരോപിക്കുമ്പോള്‍, പ്രവിശ്യയിലെ ജനപ്രതിനിധികളെയും ജനങ്ങളെയും വിശ്വാസത്തിലെടുക്കാതെ സൈനിക നടപടികളും സുരക്ഷാ നയങ്ങളും അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ലെന്നാണ് പി.ടി.ഐ വാദിക്കുന്നത്.

ഈ ഏറ്റുമുട്ടല്‍ ഇപ്പോള്‍ രാഷ്ട്രീയ ആരോപണങ്ങള്‍ക്കും പ്രതിഷേധ മാര്‍ച്ചുകള്‍ക്കും അപ്പുറം ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട ഒരു പ്രവിശ്യാ സര്‍ക്കാരിനെ പുറത്താക്കുന്നതിലേക്ക് എത്തിയിരിക്കുന്നു.

ഒക്ടോബര്‍ 13-ന് പാകിസ്താന്റെ നാഷണല്‍ അസംബ്ലിയും സെനറ്റും യോഗം ചേരാനിരിക്കെ, അടിയന്തരാവസ്ഥയുടെ ഭരണഘടനാപരവും രാഷ്ട്രീയവുമായ പ്രത്യാഘാതങ്ങള്‍ കൂടുതല്‍ പരിശോധനയ്ക്ക് വിധേയമാകും.

സുരക്ഷ പുനഃസ്ഥാപിക്കാന്‍ ഈ നീക്കം അത്യന്താപേക്ഷിതമാണെന്നാണ് അസിം മുനീറിന്റെ നേതൃത്വത്തിലുള്ള സൈനിക നേതൃത്വം അവകാശപ്പെടുന്നത്. എന്നാല്‍ രാഷ്ട്രീയ എതിരാളികളെ അടിച്ചമര്‍ത്താനുള്ള ശ്രമമാണിതെന്ന് പി.ടി.ഐ ആരോപിക്കുന്നു.

അക്രമങ്ങളും ആഴത്തിലുള്ള രാഷ്ട്രീയ ഭിന്നതകളും നേരിടുന്ന പാകിസ്താനെ സംബന്ധിച്ചിടത്തോളം, കെ.പിയിലെ അടിയന്തരാവസ്ഥ ഭരണം ക്രമസമാധാനം പുനഃസ്ഥാപിക്കുമോ അതോ ഏറ്റുമുട്ടല്‍ കൂടുതല്‍ ശക്തമാക്കുമോ എന്നതാണ് ഇപ്പോഴത്തെ പ്രധാന ചോദ്യം.

News in English:

Following days of intense friction with Imran Khan’s Pakistan Tehreek-e-Insaf (PTI) party, the Shehbaz Sharif government on Sunday declared a state of emergency and imposed Governor’s Rule in Khyber Pakhtunkhwa (KP). With this, the last remaining provincial government under PTI's control has been ousted from power.

Citing rising terrorism and the collapse of constitutional governance, President Asif Ali Zardari approved this action under Articles 232 and 234 of the Constitution of Pakistan.

This decision marks a new chapter in the ongoing confrontation between Islamabad and Imran Khan's party. The Provincial Governor (representing the Sharif government) warned protesters not to take the law into their own hands. Meanwhile, immediately following the declaration of emergency, PTI leaders alleged that Chief Minister Sohail Afridi and party provincial president Junaid Akbar were arrested.

Prime Minister Shehbaz Sharif, backed by Pakistan's military leadership led by Asim Munir, accused the KP PTI government of failing to counter terrorism. "If anyone takes the law into their hands, we will deal with them with an iron fist," KP Governor Faisal Karim Kundi said in a video message.

The timing of this emergency is politically crucial. Under the leadership of KP Chief Minister Sohail Afridi, the PTI was organizing a "Long March" demanding the release of jailed party founder Imran Khan. The emergency was declared just as the protests were intensifying and authorities were preparing to prevent demonstrators from entering Islamabad. On Saturday, Dawn newspaper reported that PTI workers participating in the Long March were advancing toward the Swabi Interchange, located 94 kilometers from Islamabad.

PTI Chairman Barrister Gohar Ali Khan condemned the move as a "deeply concerning, grave political error, and an undemocratic act." He warned that instead of bringing peace to the terror-affected region, this step would only worsen the confrontation between the federal government and the province.

The decision came following an emergency meeting of the Pakistan Federal Cabinet chaired by Prime Minister Shehbaz Sharif on Sunday. Reports indicate that ministers reviewed the security situation in KP, which shares a border with Afghanistan and faces frequent attacks from militant groups, including Tehrik-i-Taliban Pakistan (TTP).

What Will Happen to the PTI Government and Chief Minister?

With the President's proclamation, the democratically elected provincial administration, including Chief Minister Sohail Afridi and his cabinet, has been removed from office. Citing social media posts by PTI leaders, Samaa TV reported that Afridi and his brother were taken into custody following the enforcement of the emergency.

Article 234 of Pakistan's Constitution permits the President to assume the functions of a provincial government or direct the Governor to exercise them on his behalf in the event of a breakdown of the constitutional machinery.

Through this declaration, the powers of the Provincial Assembly can be exercised by or under the authority of the Parliament of Pakistan.

Under Article 232, a state of emergency can be proclaimed if the security of the country is threatened by war, external aggression, or internal disturbances beyond the control of a provincial government. However, there are constitutional conditions:

Imposing an emergency under Article 232 on grounds of internal disturbance typically requires a resolution from the Provincial Assembly. If the President acts without such a resolution, parliamentary approval must be secured within 10 days.

Governor’s Rule under Article 234 must receive approval from a joint session of Parliament within two months. Although the duration can be extended, the maximum limit is six months.

Dawn reported that Article 233, which pertains to the suspension of certain fundamental rights during an emergency, was not mentioned in the President's order. Therefore, this proclamation does not automatically suspend fundamental rights.

The federal government has appointed senior official Mohammad Fakhre Alam Irfan as the new Chief Secretary of KP.

The PTI described this emergency as an assault on the mandate of the people of Khyber Pakhtunkhwa. "Peace or stability cannot be achieved by disregarding the people's mandate, weakening provincial autonomy, or creating conflict between the center and the province," the PTI stated.

The party clarified that it does not oppose the fight against terrorism, but using the anti-terror struggle as a pretext to limit provincial autonomy is unacceptable.

Prior to the declaration, Chief Minister Sohail Afridi had warned that he would not accept any "illegal move" to bring the state under federal control.

Addressing supporters in Mardan on Saturday, Afridi said that guns, bullets, or threats could not intimidate the Pashtun people. BBC Urdu reported him indicating that the party's march might be redirected to Peshawar before advancing to Islamabad.

PTI spokesperson Zulfi Bukhari characterized the emergency as a "farcical decision." Speaking to Reuters, he remarked, "This will only lead to further bloodshed, instability, and devastation."

In Pakistan's political landscape, Khyber Pakhtunkhwa is not merely another province. This Pashtun-majority region borders Afghanistan, serving as PTI's primary political stronghold and the frontline province in the country's counter-terrorism efforts.

The feud also reflects fundamental differences in approach regarding how to combat terrorism. While Islamabad accuses the PTI administration of security lapses, the PTI argues that military actions and security policies cannot be imposed without taking local representatives and the public into confidence.

This confrontation has now escalated beyond political allegations and protest marches to the removal of an elected provincial government.

As Pakistan's National Assembly and Senate prepare to meet on October 13, the constitutional and political ramifications of the emergency will face further scrutiny.

The military leadership under Asim Munir maintains that this move is essential to restore security. Conversely, the PTI alleges that it is a direct attempt to suppress political opponents.

For a Pakistan grappling with violence and deep political division, the main question now is whether Emergency rule in KP will restore law and order or further intensify the conflict.

COMMENTS


Name

',5,11,2,a,5,Accident,7,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,796,Cinema,1297,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,34,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,8054,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,19338,Kochi.,2,Latest News,3,lifestyle,367,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,2650,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,419,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pra,2,prav,1,pravasi,1148,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,1293,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,2697,
ltr
item
www.vyganews.com: ഇമ്രാന്റെ പാര്‍ട്ടി ഭരിച്ച അവസാന പ്രവിശ്യയിലും സര്‍ക്കാരിനെ പിരിച്ചുവിട്ട് അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തി. പാകിസ്താന്‍ ഗുരുതര ആഭ്യന്തര കുഴപ്പത്തിലേക്ക്
ഇമ്രാന്റെ പാര്‍ട്ടി ഭരിച്ച അവസാന പ്രവിശ്യയിലും സര്‍ക്കാരിനെ പിരിച്ചുവിട്ട് അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തി. പാകിസ്താന്‍ ഗുരുതര ആഭ്യന്തര കുഴപ്പത്തിലേക്ക്
Government Dismissed in the Last Province Ruled by Imran’s Party; Emergency Declared: Pakistan Heads into Severe Domestic Crisis
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg1m8iO0pFFR6BhCg6PLkq2v2ytozpMfYNM8aAgR30nVYq-bID5057lkYQZEWsydav1LANDWMU5lOzmitd7Asr4wWn8reVVQzNik66bd8dS3mnOHEjRa5txElbX1HNX21Yfg1yBahGXlX8JOwSzcb9_RLnLHfIwA0dasCd19d6X9D4goJlgesuLegK_x74/s320/Imran%20Khan.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg1m8iO0pFFR6BhCg6PLkq2v2ytozpMfYNM8aAgR30nVYq-bID5057lkYQZEWsydav1LANDWMU5lOzmitd7Asr4wWn8reVVQzNik66bd8dS3mnOHEjRa5txElbX1HNX21Yfg1yBahGXlX8JOwSzcb9_RLnLHfIwA0dasCd19d6X9D4goJlgesuLegK_x74/s72-c/Imran%20Khan.jpg
www.vyganews.com
https://www.vyganews.com/2026/10/government-dismissed-in-last-province.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2026/10/government-dismissed-in-last-province.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy