Gold rate today in Kerala
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ വന്‍ ഇടിവ്. ഗ്രാമിന് 175 രൂപയുടെയും പവന് 1400 രൂപയുടെയും ഇടിവാണ് ഇന്നുണ്ടായത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണ്ണത്തിന് 13,060 രൂപയും പവന് 1,04,480 രൂപയുമായി. രാജ്യാന്തര വിപണിയില്‍ ഉണ്ടായ വന്‍ ഇടിവാണ് കേരളത്തിലും സ്വര്‍ണ്ണവില കുറയാന്‍ കാരണം.
ഇതോടെ ഇന്ന് ഒരു പവന് സ്വര്‍ണ്ണം വാങ്ങണമെങ്കില്‍ 1,18,500 രൂപയോളം നല്‍കേണ്ടി വരും. അതേസമയം 18 കാരറ്റ് സ്വര്‍ണ്ണം ഗ്രാമിന് 145 രൂപ കുറഞ്ഞ് 10,690 രൂപയായി. 14 കാരറ്റ് സ്വര്‍ണ്ണം ഗ്രാമിന് 8360 രൂപയും 9 കാരറ്റ് സ്വര്‍ണ്ണം ഗ്രാമിന് 5395 രൂപയുമായി. വെള്ളി ഗ്രാമിന് 220 രൂപയാണുള്ളത്.
Keywords: Gold rate, Today, Kerala, Decrease


COMMENTS