Gold rate today in Kerala
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ നേരിയ വര്‍ദ്ധനവ്. ഗ്രാമിന് 15 രൂപയുടെയും പവന് 120 രൂപയുടെയും വര്‍ദ്ധനവാണ് ഇന്നുണ്ടായത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണ്ണത്തിന് 13,085 രൂപയും പവന് 1,04,680 രൂപയുമായി.
സ്വര്‍ണ്ണം പവന് ഒരു ലക്ഷം രൂപയില്‍ താഴെയെത്തുമെന്ന് വിലയിരുത്തലുണ്ടായിരുന്നെങ്കിലും കഴിഞ്ഞ രണ്ടു ദിവസങ്ങളായി നേരിയ തോതിലുള്ള വര്‍ദ്ധനവാണ് കാണുന്നത്.
അതേസമയം 18 കാരറ്റ് സ്വര്‍ണ്ണം ഗ്രാമിന് 10 രൂപ വര്‍ദ്ധിച്ച് 10,705 രൂപയായി. വെള്ളി വില മാറ്റമില്ലാതെ തുടരുന്നു. വെള്ളി ഗ്രാമിന് 220 രൂപയാണുള്ളത്.
Keywords: Gold rate, Today, Increase, Kerala


COMMENTS