ആലപ്പുഴ : പിണറായി വിജയനെ ഇല്ലാതാക്കാൻ വി എസ് നേരിട്ട് രംഗത്തിറങ്ങിയെന്ന് ജി സുധാകരൻ. അന്ന് വി എസിനോട് യോജിച്ചില്ല. അത് തെറ്റല്ലേ ? തന്നെ ഒരു...
പിണറായി വിജയനെ ലാവ് ലിൻ കേസിൽപ്പെടുത്തി അപമാനിക്കാൻ വി എസ് ശ്രമിച്ചു. അന്ന് മന്ത്രിസഭ കൂടിക്കൊണ്ടിരുന്നപ്പോൾ വി എസ് ജുബ്ബയുടെ പോക്കറ്റിൽ നിന്ന് പേപ്പർ എടുത്ത് വായിച്ചു. കേസിൽ പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാൻ മന്ത്രിസഭ അനുമതി നൽകുന്നു എന്നായിരുന്നു പേപ്പറിൽ നോക്കി വായിച്ചത്. അന്ന് താൻ എഴുന്നേറ്റുനിന്ന് പറ്റില്ലെന്ന് പറഞ്ഞു. എസ് ശർമ്മയും മേഴ്സിക്കുട്ടിയമ്മയും ഉൾപ്പെടെയുള്ളവർ ഇതിനെ എതിർത്തു. എന്നാൽ ഇതിവിടെ കിടന്നോട്ടെ എന്ന് പറഞ്ഞ് വി എസ് പേപ്പർ തിരിച്ച് ജുബ്ബയുടെ പോക്കറ്റിൽ വച്ചു.
അങ്ങനെയൊന്നും ചെയ്യാൻ പാടില്ല. ഇത് പറയുമ്പോഴും വി എസിന് പകരം വി എസ് മാത്രമേ ഉള്ളൂ. അദ്ദേഹത്തിന്റെ അപാകതയുടെ കൂടെ ഞങ്ങൾ പോയില്ല. വിമർശിക്കാൻ എല്ലാവർക്കും സ്വാതന്ത്ര്യമുണ്ട്. എന്നാൽ വായിൽ തോന്നിയത് പറയുന്നതല്ല വിമർശനമെന്നും ജി സുധാകരൻ.
key words : G. Sudhakaran ,VS Achuthanandan, Pinarayi Vijayan

COMMENTS