തിരുവനന്തപുരം: നഗരസഭയിലെ വ്യാജ ഒപ്പ് വിവാദവുമായി ബന്ധപ്പെട്ട് സിപിഎം നേതാവ് എസ്.പി. ദീപക്കിനെതിരെ നിയമനടപടിയുമായി മേയർ വി.വി. രാജേഷ്. വ്യാജ ...
തിരുവനന്തപുരം: നഗരസഭയിലെ വ്യാജ ഒപ്പ് വിവാദവുമായി ബന്ധപ്പെട്ട് സിപിഎം നേതാവ് എസ്.പി. ദീപക്കിനെതിരെ നിയമനടപടിയുമായി മേയർ വി.വി. രാജേഷ്. വ്യാജ ഒപ്പ് ആരോപണം ഉന്നയിച്ച് വ്യക്തിഹത്യ നടത്തിയതിന് അഞ്ചു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മേയർ എസ്.പി. ദീപക്കിന് വക്കീൽ നോട്ടീസ് അയച്ചു.
എസ്.പി. ദീപക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മേയർ വി.വി. രാജേഷ്, വാഴോട്ടുകോണം കൗൺസിലർ സുഗതൻ, കോർപറേഷൻ സെക്രട്ടറി എന്നിവർക്കെതിരെ മ്യൂസിയം പോലീസ് കേസെടുത്തിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് കടുത്ത നിയമനടപടികളിലേക്ക് കടക്കാൻ മേയർ തീരുമാനിച്ചത്. ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും രാഷ്ട്രീയ പ്രേരിതമാണെന്നുമാണ് മേയറുടെ നിലപാട്. വിവാദത്തെ തുടർന്ന് തലസ്ഥാന നഗരസഭയിൽ രാഷ്ട്രീയപ്പോര് കടുക്കുകയാണ്.
Key Words : Signature Controversy, Mayor V.V. Rajesh, CPM, S.P. Deepak

COMMENTS