മുംബൈ: റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് വർധിപ്പിച്ച് 5.50 ശതമാനമാക്കി. ആർ ബി ഐ ഗവർണർ സഞ്ജയ് മൽഹോത്രയാണ് പണനയ പ്രഖ്യാപനം നടത്തിയത്.നിരക്ക് വ...
മുംബൈ: റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് വർധിപ്പിച്ച് 5.50 ശതമാനമാക്കി. ആർ ബി ഐ ഗവർണർ സഞ്ജയ് മൽഹോത്രയാണ് പണനയ പ്രഖ്യാപനം നടത്തിയത്.നിരക്ക് വർധനയുടെ ഭാഗമായി റിപ്പോ അധിഷ്ഠിത വായ്പകൾ, ഫ്ലോട്ടിംഗ് നിരക്കിലുള്ള വായ്പകൾ, പുതിയ വായ്പകൾ എന്നിവയുടെ പലിശ ഉയരാൻ സാധ്യതയുണ്ട്. ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ തിരിച്ചടവ് ഇതോടെ വർധിക്കാം.
അതേ സമയം, ഫിക്സഡ് പലിശനിരക്കിലുള്ള വായ്പകളെ നിലവിലെ നിരക്ക് വർധന നേരിട്ട് ബാധിക്കില്ല. 2025 ൽ ആർ ബി ഐ ആകെ 125 ബേസിസ് പോയിന്റ് നിരക്കിളവ് വരുത്തിയിരുന്നു. ഇതിന് പിന്നാലെ തുടർച്ചയായ നാല് പണനയ യോഗങ്ങളിലും നിരക്കിൽ മാറ്റമുണ്ടായിരുന്നില്ല.
പണപ്പെരുപ്പ സമ്മർദ്ദം, അസംസ്കൃത വസ്തുക്കളുടെ വിലയിലുണ്ടായ വർധന, ആഗോള സാമ്പത്തിക അനിശ്ചിതത്വം എന്നിവ കണക്കിലെടുത്താണ് ഇത്തവണ നിരക്ക് ഉയർത്തിയതെന്നാണ് വിലയിരുത്തൽ. റിപ്പോ നിരക്ക് ഉയർന്നതോടെ ബാങ്കുകൾ സ്ഥിര നിക്ഷേപങ്ങളുടെ പലിശനിരക്കിലും നേരിയ വർധന വരുത്താൻ സാധ്യതയുണ്ട്. ഇത് എഫ് ഡി നിക്ഷേപകർക്ക് നേട്ടമാകാം.
Key Words : Reserve Bank, Repo rate.

COMMENTS