പ്രിന്‍സ് ജോയ് സംവിധാനം ചെയ്യുന്ന ജയസൂര്യ- വിനായകന്‍ ചിത്രം 'ടൈറ്റന്‍സി'ലെ ആദ്യഗാനം പുറത്ത്. 'ആഗോള ശൃംഖല' എന്ന ഗാനമാണ് റിലീസ...
പ്രിന്‍സ് ജോയ് സംവിധാനം ചെയ്യുന്ന ജയസൂര്യ- വിനായകന്‍ ചിത്രം 'ടൈറ്റന്‍സി'ലെ ആദ്യഗാനം പുറത്ത്. 'ആഗോള ശൃംഖല' എന്ന ഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഡോണ്‍ വിന്‍സെന്റ് സംഗീതം ഒരുക്കിയ ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് മുത്തുവാണ്. ചിത്രം ഒക്ടോബര്‍ 22-ന് തിയേറ്ററുകളിലെത്തും. ബേബി ജീന്‍, നിഹാല്‍, സണ്ണി വെയ്ന്‍, ഇന്ദ്രന്‍സ്, സുരേഷ് കൃഷ്ണ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം കോമഡി- ത്രില്‍- ഫാന്റസി എന്നീ ഘടകങ്ങള്‍ കോര്‍ത്തിണക്കിയാണ് ഒരുക്കിയിരിക്കുന്നത്. 'ടൈറ്റന്‍സ്' രചിച്ചിരിക്കുന്നത് ജെയിംസ് സെബാസ്റ്റ്യനാണ്. മാജിക് ഫ്രെയിംസ് ആണ് ചിത്രം കേരളത്തില്‍ വിതരണം ചെയ്യുന്നത്.
Key Words: Movie, Jayasurya, Vinayakan, Titans

COMMENTS