ന്യൂഡൽഹി: ഇന്ത്യയിലെ റോഡപകടങ്ങൾക്ക് പ്രധാന കാരണം അമിതവേഗതയെന്ന് ദേശീയ കുറ്റകൃത്യ റെക്കോർഡ്സ് ബ്യൂറോയുടെ (NCRB) റിപ്പോർട്ട്. രാജ്യത്തുണ്ടായ ...
ന്യൂഡൽഹി: ഇന്ത്യയിലെ റോഡപകടങ്ങൾക്ക് പ്രധാന കാരണം അമിതവേഗതയെന്ന് ദേശീയ കുറ്റകൃത്യ റെക്കോർഡ്സ് ബ്യൂറോയുടെ (NCRB) റിപ്പോർട്ട്. രാജ്യത്തുണ്ടായ ആകെ റോഡപകടങ്ങളിൽ 61 ശതമാനവും അമിതവേഗത്തിൽ വാഹനങ്ങൾ ഓടിച്ചതുകൊണ്ടാണ് സംഭവിച്ചതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
കഴിഞ്ഞ വർഷം ഇന്ത്യയിലുടനീളം 4.67 ലക്ഷം റോഡപകടങ്ങളാണ് രജിസ്റ്റർ ചെയ്തത്. ഇതിൽ 1.75 ലക്ഷത്തിലധികം ആളുകൾക്ക് ജീവൻ നഷ്ടപ്പെടുകയും 4.48 ലക്ഷത്തോളം പേർക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു. മരണപ്പെടുന്നവരിൽ 48 ശതമാനത്തിലധികം പേരും ഇരുചക്ര വാഹന യാത്രക്കാരാണെന്നത് ആശങ്ക വർദ്ധിപ്പിക്കുന്നു.
റോഡപകടങ്ങളുടെ എണ്ണത്തിൽ രാജ്യത്ത് മൂന്നാം സ്ഥാനത്താണ് കേരളം. റിപ്പോർട്ട് പ്രകാരം കേരളത്തിൽ 46,591 റോഡപകടങ്ങളാണ് 2024-ൽ ഉണ്ടായത്. ഇതിൽ 3,876 പേർക്ക് ജീവൻ നഷ്ടമായി.
ദിവസത്തിൽ ഏറ്റവും കൂടുതൽ അപകടങ്ങൾ നടക്കുന്നത് വൈകുന്നേരം 6 മണിക്കും രാത്രി 9 മണിക്കും ഇടയിലുള്ള സമയത്താണെന്നും റിപ്പോർട്ടിലുണ്ട്. ആളുകൾ ജോലി കഴിഞ്ഞ് തിടുക്കത്തിൽ മടങ്ങുന്ന ഈ സമയത്തെ അശ്രദ്ധയും അമിതവേഗതയുമാണ് അപകടങ്ങൾ ക്ഷണിച്ചുവരുത്തുന്നത്.
റോഡ് സുരക്ഷാ നിയമങ്ങൾ കർശനമായി പാലിക്കേണ്ടതിന്റെയും വേഗപരിധി നിയന്ത്രിക്കേണ്ടതിന്റെയും അടിയന്തര സാഹചര്യം ചൂണ്ടിക്കാണിക്കുന്നതാണ് പുതിയ എൻസിആർബി കണക്കുകൾ.
Key Words : Road Accident


COMMENTS