ന്യൂഡൽഹി: വിവാദ യുഎസ് വ്യവസായി ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട കേസിൽ യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട പുതിയ ചിത്രങ്ങൾ കേന്ദ്ര പെട്...
ന്യൂഡൽഹി: വിവാദ യുഎസ് വ്യവസായി ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട കേസിൽ യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട പുതിയ ചിത്രങ്ങൾ കേന്ദ്ര പെട്രോളിയം-കാര്യുമന്ത്രി ഹർദീപ് സിങ് പുരിക്ക് കനത്ത രാഷ്ട്രീയ പ്രതിസന്ധി സൃഷ്ടിക്കുന്നു. എപ്സ്റ്റീനുമൊത്തുള്ള മന്ത്രിയുടെ ചിത്രങ്ങൾ പുറത്തുവന്നതോടെ പാർലമെന്റിലും പുറത്തും വലിയ പ്രതിഷേധത്തിന് തിരികൊളുത്തിയിരിക്കുകയാണ് പ്രതിപക്ഷ കക്ഷികൾ.
മുൻപ് ഔദ്യോഗിക പ്രതിനിധി സംഘത്തോടൊപ്പം മാത്രമാണ് എപ്സ്റ്റീനെ കണ്ടിട്ടുള്ളതെന്ന ഹർദീപ് സിങ് പുരിയുടെ മുൻകാല വിശദീകരണങ്ങളെയും വാദങ്ങളെയും പൂർണ്ണമായി തള്ളിക്കളയുന്നതാണ് പുതിയ ചിത്രങ്ങളെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. എപ്സ്റ്റീന്റെ സ്വകാര്യ വിമാനങ്ങളിലും ദ്വീപിലും മന്ത്രി സന്ദർശനം നടത്തിയിട്ടുണ്ടോ എന്ന കാര്യത്തിൽ വ്യക്തത വേണമെന്നും, ഇത്രയും ഗുരുതരമായ ആരോപണങ്ങൾ നേരിടുന്ന വ്യക്തിയുമായി എന്ത് ഇടപാടാണ് നടത്തിയതെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കണമെന്നും കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടു.
എപ്സ്റ്റീൻ ഫയലുകൾ പുറത്തുവന്നതിന് പിന്നാലെ ദേശീയ രാഷ്ട്രീയത്തിൽ വലിയ ചർച്ചയായി മാറിയ ഈ വിഷയത്തിൽ, കേന്ദ്രമന്ത്രി രാജിവെക്കണമെന്ന ആവശ്യവും പ്രതിപക്ഷം ശക്തമാക്കിയിട്ടുണ്ട്. വിഷയത്തിൽ മന്ത്രിയോ കേന്ദ്ര സർക്കാരോ ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല.
Key Words : Epstein Files, Union Minister Hardeep Singh Puri

COMMENTS