തിരുവനന്തപുരം : സംസ്ഥാനത്ത് വൈദ്യുതി നിരക്കും സർചാർജും കൂടും. പുതിയ താരിഫ് നയം റെഗുലേറ്ററി കമീഷൻ പുറത്തിറക്കി. വൈദ്യുതി ബോർഡിന്റെ മുൻകാലനഷ്ട...
തിരുവനന്തപുരം : സംസ്ഥാനത്ത് വൈദ്യുതി നിരക്കും സർചാർജും കൂടും. പുതിയ താരിഫ് നയം റെഗുലേറ്ററി കമീഷൻ പുറത്തിറക്കി. വൈദ്യുതി ബോർഡിന്റെ മുൻകാലനഷ്ടമായ 5000 കോടി രൂപ നാലുവർഷംകൊണ്ട് സർചാർജിലൂടെ നികത്താനാണ് തീരുമാനം.
അടുത്ത വർഷം ഏപ്രില്‍ ഒന്നുമുതല്‍ പുതുക്കിയ വൈദ്യുതി നിരക്കും സർചാർജും നിലവില്‍വരും. ഇതനുസരിച്ച് 2027-28 മുതല്‍ 2030-31 വരെയുള്ള നാലുവർഷത്തേക്ക് ഉപഭോക്താക്കള്‍ സർചാർജും പുതിയ നിരക്കും നല്‍കേണ്ടിവരും.വ്യാവസായിക ഉപഭോക്താക്കള്‍ക്ക് ബില്ലിന്റെ നിശ്ചിത നിരക്കായിരിക്കും സർചാർജ്.
മറ്റുവിഭാഗങ്ങള്‍ക്ക് ഫിക്സഡ് ഡിപ്പോസിറ്റിന്റെയും വൈദ്യുതിനിരക്കിന്റെയും നിശ്ചിതശതമാനവും. അഞ്ചു വർഷത്തേക്കാണ് താരിഫ് നയം നടപ്പാക്കുന്നത്.
Key Words : KSEB


COMMENTS