ED summons to Pinarayi Vijayan
കൊച്ചി: മാസപ്പടി കേസില് പ്രതിപക്ഷ നേതാവ് പിണറായി വിജയന് എന്ഫോഴ്സ് ഡയറക്ടറേറ്റ് നോട്ടീസ്. അടുത്ത ആഴ്ച ചോദ്യംചെയ്യലിന് ഹാജരാകാനാണ് നോട്ടീസ്. ഇതോടെ ഒരേസമയം കേന്ദ്ര - സംസ്ഥാന ഏജന്സികളുടെ അന്വേഷണം പിണറായി വിജയന് നേരിടേണ്ടി വരും.
പിണറായിക്കെതിരെ എഫ്ഐആര് രജിസ്റ്റര് ചെയ്ത് അന്വേഷണം നടത്താന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ ഹൈക്കോടതി ഡിവിഷന് ബെഞ്ചിന് പിണറായി നല്കിയ ഹര്ജി തള്ളിയിരുന്നു.
ഇതേതുടര്ന്നാണ് പിണറായി കേന്ദ്ര - സംസ്ഥാന ഏജന്സികളുടെ അന്വേഷണം നേരിടേണ്ടിവരുന്നത്. അതേസമയം ഹൈക്കോടതി ഉത്തരവിനെതിരെ പിണറായി വിജയന് സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്.
Keywords: ED, Pinarayi Vijayan, Summons, Kochi


COMMENTS