തിരുവനന്തപുരം: സിഎംആർഎൽ-എക്സാലോജിക് കേസിൽ മുഖ്യമന്ത്രി പിണറായി വിജയനും മകൾക്കുമെതിരെയുള്ള എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) നീക്കങ്ങൾ...
തിരുവനന്തപുരം: സിഎംആർഎൽ-എക്സാലോജിക് കേസിൽ മുഖ്യമന്ത്രി പിണറായി വിജയനും മകൾക്കുമെതിരെയുള്ള എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) നീക്കങ്ങൾ കേവലം രാഷ്ട്രീയ നാടകമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദൻ. രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാൻ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് കേന്ദ്ര സർക്കാർ നടത്തുന്ന വേട്ടയാടലാണിതെന്നും അദ്ദേഹം ആരോപിച്ചു.
എക്സാലോജിക് ഓഫീസിന് മുന്നിൽ ഇഡി നോട്ടീസ് പതിപ്പിച്ച നടപടി മാധ്യമ ശ്രദ്ധ നേടാനും പാർട്ടിയെ അപകീർത്തിപ്പെടുത്താനും വേണ്ടിയുള്ള നാടകത്തിന്റെ ഭാഗമാണ്. പൊതുസമൂഹത്തിൽ മാതൃകാപരമായി ജീവിക്കുന്നവരെയും ജനകീയ നേതാക്കളെയും മനഃപൂർവം വേട്ടയാടാനാണ് കേന്ദ്ര ഏജൻസികൾ ശ്രമിക്കുന്നത്.
ഇത്തരം രാഷ്ട്രീയ പ്രേരിതമായ നീക്കങ്ങൾക്ക് മുന്നിൽ പാർട്ടി ഭയപ്പെടില്ലെന്നും കേന്ദ്രത്തിന്റെ ഈ വേട്ടയാടലിനെ നിയമപരമായും രാഷ്ട്രീയമായും ശക്തമായി നേരിടുമെന്നും എം. വി. ഗോവിന്ദൻ വ്യക്തമാക്കി. വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Key Words : ED, M. V. Govindan, Pinarayi Vijayan

COMMENTS