ന്യൂഡൽഹി: ദീപാവലി ഉത്സവത്തോടനുബന്ധിച്ച് കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും വൻ പ്രഖ്യാപനവുമായി കേന്ദ്ര മന്ത്രിസഭ. ജീവനക്കാരുടെ ക്ഷാ...
ന്യൂഡൽഹി: ദീപാവലി ഉത്സവത്തോടനുബന്ധിച്ച് കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും വൻ പ്രഖ്യാപനവുമായി കേന്ദ്ര മന്ത്രിസഭ. ജീവനക്കാരുടെ ക്ഷാമബത്തയും (ഡിഎ) പെൻഷൻകാരുടെ ക്ഷാമാശ്വാസവും (ഡിആർ) മൂന്ന് ശതമാനം വർദ്ധിപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു.
ഇതോടെ ഡിഎ നിരക്ക് അടിസ്ഥാന ശമ്പളത്തിന്റെ 60 ശതമാനത്തിൽ നിന്ന് 63 ശതമാനമായി ഉയർന്നു.
പുതുക്കിയ നിരക്കിന് 2026 ജൂലൈ 1 മുതൽ മുൻകാല പ്രാബല്യമുണ്ടാകും. അതുകൊണ്ട് തന്നെ ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലെ കുടിശ്ശികയും ഒക്ടോബർ മാസത്തെ ശമ്പളത്തോടൊപ്പം ജീവനക്കാർക്ക് ലഭിക്കും. വിലക്കയറ്റ നിരക്ക് കണക്കിലെടുത്ത് ഏഴാം ശമ്പള കമ്മീഷൻ നിർദ്ദേശിച്ച ഫോർമുല പ്രകാരമാണ് ഈ വർദ്ധനവ് നടപ്പാക്കിയിരിക്കുന്നത്.
കേന്ദ്ര സർക്കാരിന്റെ ഈ തീരുമാനം രാജ്യത്തെ 48.54 ലക്ഷം ജീവനക്കാർക്കും 68.71 ലക്ഷം പെൻഷൻകാർക്കും നേരിട്ട് പ്രയോജനം ചെയ്യും. ഈ ഡിഎ വർദ്ധനവ് വഴി കേന്ദ്ര ഖജനാവിന് പ്രതിവർഷം 10,016.10 കോടി രൂപയുടെ അധിക സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്ന് കേന്ദ്ര വാർത്താവിതരണ മന്ത്രി അശ്വിനി വൈഷ്ണവ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. ദീപാവലി ആഘോഷങ്ങൾക്കിടയിൽ ജീവനക്കാരുടെ കൈകളിൽ അധിക പണമെത്തുന്നത് വിപണിയിലും ഉണർവേകുമെന്നാണ് വിലയിരുത്തൽ.
Key Words: DA

COMMENTS