Cour order about mini cooper accident case
കൊച്ചി: നെടുമ്പാശേരി മിനി കൂപ്പര്‍ നരഹത്യാകേസിലെ മുഖ്യ പ്രതി സുഹൈല്‍ സജീവിനെ വിയ്യൂര്‍ ജയിലിലേക്ക് മാറ്റണമെന്ന ഹര്‍ജി അങ്കമാലി മജിസ്ട്രേറ്റ് കോടതി തള്ളി. സുഹൈല്‍ ബോസ്റ്റല്‍ സ്കൂളില്‍ തന്നെ തുടരുമെന്ന് കോടതി ഉത്തരവിട്ടു.
സുരക്ഷാ ഭീഷണി ഉണ്ടെന്ന് കാട്ടി ബോസ്റ്റല്‍ സ്കൂള്‍ സൂപ്രണ്ട് നല്കിയ അപേക്ഷയിലാണ് കോടതി ഉത്തരവ്. സുരക്ഷാ ഭീഷണി സംബന്ധിച്ച് വ്യക്തമായ റിപ്പോര്‍ട്ടുകളില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി ഭാവിയില്‍ ഉണ്ടാകുകയാണെങ്കില്‍ കോടതിയെ സമീപിക്കാമെന്നും വ്യക്തമാക്കി.
Keywords: Court, Mini cooper accident case, Suhail Sajeev, Borstal school


COMMENTS