കൊച്ചി : വഖഫ് ബോര്‍ഡില്‍ കാന്തപുരം വിഭാഗത്തിന് പ്രതിനിധിയെ നല്കാന് തീരുമാനം. നിലവിലുള്ള അംഗം തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി ഒഴിയും. പകരം ...
കൊച്ചി : വഖഫ് ബോര്‍ഡില്‍ കാന്തപുരം വിഭാഗത്തിന് പ്രതിനിധിയെ നല്കാന് തീരുമാനം. നിലവിലുള്ള അംഗം തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി ഒഴിയും. പകരം കാന്തപുരം വിഭാഗത്തിന് പദവി നല്‍കാനാണ് തീരുമാനം.
ഹജ്ജ് ചെയര്മാന് പദവി കാന്തപുരം വിഭാഗത്തിലെ ഹുസൈന് സഖാഫി ചുള്ളിക്കോട് രാജിവെക്കും. പകരം തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി ഹജ്ജ് കമ്മിറ്റി ചെയര്മാന് ആകും. കെ പി നൗഷാദലി എംഎല്‍എ ഇടപെട്ട് നടത്തിയ ചര്‍ച്ചകളിലാണ് പ്രശ്ന പരിഹാരം ഉണ്ടായത്. വഖഫ് ബോര്‍ഡ് പുനഃസംഘടനയ്ക്ക് പിന്നാലെ സുന്നി വിഭാഗങ്ങളെ അവഗണിച്ചെന്ന് കാട്ടി രൂക്ഷ വിമര്‍ശനായിരുന്നു ഉയര്‍ന്നത്.
സമസ്തയിലെ ഇരുവിഭാഗങ്ങള്‍ക്കും ബോര്‍ഡില്‍ പ്രാതിനിധ്യമുണ്ടായിരുന്നില്ല. പിന്നാലെ യുഡിഎഫിനെതിരെ സമ്മര്‍ദ്ദ തന്ത്രവുമായാണ് സമസ്ത കാന്തപുരം വിഭാഗം രംഗത്തെത്തിയത്. കേരള മുസ്ലിം ജമാ അത്ത് ഒക്ടോബര്‍ 22ന് സെക്രട്ടേറിയറ്റിലേക്കും കളക്ടറേറ്റുകളിലേക്കും ബഹുജന മാര്‍ച്ചും പ്രഖ്യാപിച്ചിരുന്നു. കാന്തപുരം വിഭാഗത്തിന് വഖഫ് ബോര്‍ഡില്‍ പ്രാതിനിധ്യം നല്കാന് തീരുമാനച്ചതോടെ 22 ന് പ്രഖ്യാപിച്ച സമരം പിന്‍വലിച്ചേക്കും.
Key Words : Kanthapuram, Waqf Board

COMMENTS