Vigilance files FIR against Pinarayi Vijayan
തിരുവനന്തപുരം: സിഎംആര്‍എല്‍ - എക്‌സാലോജിക് മാസപ്പടി കേസില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് വിജിലന്‍സ്. പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മകള്‍ വീണ, വീണയുടെ ഭര്‍ത്താവും എം.എല്‍.എയുമായ പി.എ മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു.
രണ്ടു കേസുകളാണ് അഴിമതി നിരോധന നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ആദ്യത്തേത് മാസപ്പടി കേസ്. ഇതില്‍ പിണറായി വിജയന്‍ ഒന്നാം പ്രതിയും മകള്‍ ടി വീണ രണ്ടാം പ്രതിയുമാണ്. രണ്ടാമത്തെ കേസില്‍ റിയാസ് ഒന്നാം പ്രതിയും വീണ രണ്ടാം പ്രതിയുമാണ്.
റിയാസ് മന്ത്രിയായിരുന്നപ്പോള്‍ പണം വിദേശത്തേക്ക് കടത്തിയെന്നതാണ് കേസ്. ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സംസ്ഥാന ഡി.ജി.പിക്ക് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്.


COMMENTS