ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സിജെപിയുടെയും പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധം ശക്തമാകുന്ന...
ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സിജെപിയുടെയും പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധം ശക്തമാകുന്നു.
ജന്തര്‍ മന്ദര്‍ സമര വേദിയല്ലെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ ഇന്ന് സിജെപി നേതാക്കള്‍ അപ്രതീക്ഷിതമായി ജന്തര്‍ മന്ദറില്‍ പ്രവേശിച്ചു. പോലിസ് ഇവരെ തടഞ്ഞു. അശുതോഷ് റാങ്ക, സൗരവ് ദാവ് എന്നിവരെ ഉള്‍പ്പെടെ മൂന്ന് നേതാക്കളെ പോലിസ് കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ ദിവസം ഇന്ത്യ ബ്ലോക്കിന്റെ പ്രതിഷേധ മാര്‍ച്ച് ഉണ്ടായിരുന്നു. രാഹുല്‍ ഗാന്ധി സുപ്രിം കോടതിയിലേക്ക് മാര്‍ച്ച് നടത്തി ഹരജി സമര്‍പ്പിച്ചു. അതേസമയം പ്രതിഷേധങ്ങളോടുള്ള പോലിസ് നടപടിയെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു. പിന്നാലെ മാര്‍ച്ചില്‍ എല്ലാവരും പങ്കെടുക്കണമെന്നും ആഹ്വാനം ചെയ്യുകയായിരുന്നു.
കഴിഞ്ഞ ദിവസങ്ങളായി ഗ്യാനേഷ് കുമാറിനെതിരെ 'കോക്രോച്ച് ജനത പാര്‍ട്ടി' നടത്തിയ പ്രതിഷേധങ്ങള്‍ക്കിടെ വലിയ സംഘര്‍ഷമാണ് ഉണ്ടായത്. പിന്നാലെ ഇന്ത്യ സഖ്യവും മാര്‍ച്ച് നടത്തുകയായിരുന്നു.
Key Words : CJP Protest, Jantar Mantar, Ashutosh Ranka, Sourav Dav


COMMENTS