CJP leaders detained by Delhi police
ഡല്‍ഹി: ജന്തര്‍ മന്തറില്‍ സംഘടിപ്പിച്ചിരുന്ന പ്രതിഷേധത്തില്‍ പങ്കെടുക്കാനെത്തിയ കോക്രോച്ച് ജനതാ പാര്‍ട്ടി നേതാക്കളെ വിമാനത്തിനകത്ത് കയറി ഡല്‍ഹി പോലീസ് കസ്റ്റഡിയിലെടുത്തു. അഭിജിത് ദീപ്‌കെ, സൗരവ് ദാസ്, അശുതോഷ് റാംക എന്നിവരാണ് നാടകീയമായി കസ്റ്റഡിയിലായത്.
മുംബൈയില്‍ നിന്നുള്ള വിമാനം ഡല്‍ഹിയില്‍ എത്തിയതിനു പിന്നാലെയാണ് പൊലീസ് നടപടി. അഭിജിത് ദീപ്‌കെ അടക്കമുള്ളവരെ അറസ്റ്റ് ചെയ്യുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്.
കസ്റ്റഡിയിലാകുന്നതിന് തൊട്ടുമുമ്പ് അഭിജിത് ദീപ്‌കെ സംസാരിക്കുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഇന്ദിരാ ഗാന്ധി പോലും ഇതുപോലെ ചെയ്തിട്ടില്ലെന്നും അറസ്റ്റ് വരിക്കാന്‍ തന്നെയാണ് താന്‍ വന്നത് എന്നുമൊക്കെയാണ് ദീപ്‌കെ വീഡിയോയില്‍ പറയുന്നത്.
Keywords: CJP Leaders, Police, Arrest, Flight


COMMENTS