കൊച്ചി : ചേരാനല്ലൂർ വാഹനാപകട കേസിൽ നാലു പോലീസുകാർക്ക് സസ്പെൻഷൻ എന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സി ഐ, എസ് ഐ, എ എസ് ഐ, സി പി ഓ എന്നിവര...
കൊച്ചി : ചേരാനല്ലൂർ വാഹനാപകട കേസിൽ നാലു പോലീസുകാർക്ക് സസ്പെൻഷൻ എന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സി ഐ, എസ് ഐ, എ എസ് ഐ, സി പി ഓ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. എഫ് ഐ ആറിൽ വീഴ്ച വരുത്തിനാണ് നടപടി. പ്രതിയുടെ ജാമ്യം റദ്ദാക്കാൻ ഉള്ള നടപടികളുമായി മുന്നോട്ടു പോകുമെന്ന് ആഭ്യന്തര മന്ത്രി.
പ്രതിയുടെ പിതാവായ ജഡ്ജിക്കെതിരെ നിയമപരമായ നടപടികളായി മുന്നോട്ടു പോകുമെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞു. ജഡ്ജിക്കെതിരായ റിപ്പോർട്ട് പോലീസ് ഹൈക്കോടതി രജിസ്ട്രാർക്ക് സമർപ്പിക്കും. തുടർ നടപടികൾ രജിസ്ട്രാർ തീരുമാനിക്കുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
Key Words : Cheranalloor Vehicle Accident, Suspend, Police


COMMENTS