The High Court has stayed the arrest of an Additional Sessions Judge, who is the father of a 17-year-old accused of ramming a car into a scooter rider
സ്വന്തം ലേഖകന്‍
കൊച്ചി: ചേരാനല്ലൂരില്‍ സ്‌കൂട്ടര്‍ യാത്രികനെ പതിനേഴുകാരന്‍ കാറിടിച്ചു കൊന്ന കേസില്‍ അച്ഛനായ അഡിഷണല്‍ സെഷന്‍സ് ജഡ്ജിയെ അറസ്റ്റ് ചെയ്യുന്നത് ഹൈക്കോടതി തടഞ്ഞു. പോലീസിന്റെ അന്വേഷണവും ചോദ്യംചെയ്യലുമായി ജഡ്ജി സഹകരിക്കുന്നുണ്ടെന്നും ഈ സാഹചര്യത്തില്‍ അറസ്റ്റ് ചെയ്യേണ്ടതിന്റെ ആവശ്യകത എന്താണെന്നും കോടതി ചോദിച്ചു. ജഡ്ജിയുടെ മൂന്‍കൂര്‍ ജാമ്യപേക്ഷ പരിഗണിച്ച കോടതി താത്കാലികമായി അറസ്റ്റ് തടഞ്ഞു.
ജഡ്ജിയുടെ ജാമ്യാപേക്ഷ പരിഗണവേയായിരുന്നു ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ ചോദ്യം. അപേക്ഷകന്‍ നിലവില്‍ സേവനത്തിലുള്ള ജുഡിഷ്യല്‍ ഓഫീസറാണെന്നും അദ്ദേഹം നിയമനടപടികളില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ സാധ്യതയില്ലെന്നും ജസ്റ്റിസ് കൗസര്‍ നിരീക്ഷിച്ചു. പിന്നാലെയാണ്, തുടര്‍ ഉത്തരവുകള്‍ ഉണ്ടാകുന്നതുവരെ ജഡ്ജിയെ അറസ്റ്റ് ചെയ്യാന്‍ പാടില്ലെന്ന് കോടതി ഉത്തരവിട്ടത്.
'നാല് മണിക്കൂര്‍ അദ്ദേഹത്തെ ചോദ്യം ചെയ്യേണ്ടി വന്നതെന്തിനാണ്? ഇപ്പോള്‍ വീണ്ടും ചോദ്യം ചെയ്യേണ്ടതിന്റെ ആവശ്യകതയെന്താണ്? അദ്ദേഹത്തെ അറസ്റ്റ് ചെയ്യേണ്ടത് എന്തിനാണ്? അദ്ദേഹം ഒരു ജുഡിഷ്യല്‍ ഉദ്യോഗസ്ഥനാണ്. അന്വേഷണവുമായി അദ്ദേഹം സഹകരിച്ചുകൊള്ളും,' കോടതി വ്യക്തമാക്കി.
എന്നാല്‍, ഉച്ചയ്ക്ക് ഒരുമണിക്ക് ജഡ്ജി അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്നും ആവശ്യമായി വരുന്ന പക്ഷം വീണ്ടും ഹാജരാകേണ്ടതാണെന്നും കോടതി നിര്‍ദേശിച്ചു. സുപ്രീം കോടതി നിശ്ചയിച്ചിട്ടുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കണം അപേക്ഷകനെ ചോദ്യം ചെയ്യേണ്ടതെന്നും കോടതി പൊലീസിനെ ഓര്‍മിപ്പിച്ചു.
ജഡ്ജിയുടെ മൂന്‍കൂര്‍ ജാമ്യത്തെ ജയബാലകൃഷ്ണന്റെ കുടുംബം എതിര്‍ത്തു. കേസില്‍ നീതി നടപ്പായില്ലെന്നാണ് കുടുംബം പറഞ്ഞു. ജഡ്ജി കേസില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്നും അങ്ങനെയാണ് കേസ് ഹൈക്കോടതിയിലെത്തിയതെന്നും കുടുംബം ആരോപിച്ചു. ഗസറ്റഡ് റാങ്കിന് മുകളിലുള്ള വ്യക്തിയാണ് ജഡ്ജി. അതിനാലാണ് നേരിട്ട് ഹൈക്കോടതിയെ സമീപിച്ചത്. ജഡ്ജി കേസില്‍ നിന്ന് ഊരി പോരാനുള്ള സകല തന്ത്രങ്ങളും പയറ്റുന്നുണ്ട്. ഞങ്ങള്‍ക്ക് നീതി കിട്ടിയില്ലെന്നും ജയബാലകൃഷ്ണന്റെ ബന്ധു മാധ്യമങ്ങളോട് പറഞ്ഞു.
News in English: The High Court has stayed the arrest of an Additional Sessions Judge, who is the father of a 17-year-old accused of ramming a car into a scooter rider and killing him at Cheranalloor. The court questioned the necessity of arresting the judge, noting that he is fully cooperating with the police investigation and questioning. Considering the judge's anticipatory bail plea, the court granted a temporary stay on his arrest.
Justice Kauser Edappagath raised the question while hearing the judge's bail application. Justice Kauser observed that the applicant is a serving judicial officer and is unlikely to abscond or evade legal proceedings. Following this, the court ordered that the judge should not be arrested until further orders.
"Why was it necessary to interrogate him for four hours? What is the need to question him again now? Why is his arrest required? He is a judicial officer, and he will cooperate with the investigation," the court clarified.
However, the court directed the judge to appear before the investigating officer at 1:00 PM and to present himself again if required. The court also reminded the police that any interrogation of the applicant must strictly adhere to the guidelines prescribed by the Supreme Court.
Meanwhile, the family of Jayabalakrishnan (the deceased) opposed the judge's anticipatory bail application, stating that justice has not been served. The family alleged that the judge is attempting to evade the case, which is why the matter has reached the High Court. They pointed out that as a gazetted officer or above, he approached the High Court directly. A relative of Jayabalakrishnan told the media that the judge is employing every tactic to slip out of the case and that they have been denied justice.
Keywords:Cheranalloor accident case, Bail, High court


COMMENTS