കൊച്ചി: ഫോർട്ട് കൊച്ചിയെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ വിദ്വേഷ വിഡിയോ നിർമ്മിച്ച് പ്രചരിപ്പിച്ച യുട്യൂബർക്കെതിരെ ഫോർട്ട് കൊച്ചി പോലീസ് കേസെ...
കൊച്ചി: ഫോർട്ട് കൊച്ചിയെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ വിദ്വേഷ വിഡിയോ നിർമ്മിച്ച് പ്രചരിപ്പിച്ച യുട്യൂബർക്കെതിരെ ഫോർട്ട് കൊച്ചി പോലീസ് കേസെടുത്തു. അമൃത് സിങ് ഡാരൻ എന്ന യുട്യൂബർക്കെതിരെയാണ് പോലീസ് സ്റ്റേഷനിൽ കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഫോർട്ട് കൊച്ചി അമരാവതി സ്വദേശി ജൂഡ് വിപിന്റെ പരാതിയിലാണ് നടപടി. ഫോർട്ട് കൊച്ചിയിലെ ‘കാശി’ എന്ന ആർട്ട് കഫേയിൽ ബീഫ് വിൽക്കുന്നുണ്ടെന്നും, പ്രസ്തുത പ്രദേശത്ത് ഒരു പ്രത്യേക മതവിഭാഗങ്ങൾ കൂടുതലായി വസിക്കുന്നതുകൊണ്ടാണ് അതെന്നും യുട്യൂബർ ഇൻസ്റ്റാഗ്രാം വഴി വിഡിയോ പ്രചരിപ്പിച്ചു. കൂടാതെ, ഈ കഫേയിൽ ഗാന്ധിജിയുടെ പ്രതിമയോടൊപ്പം മുഹമ്മദലി ജിന്നയുടെ വെള്ളി പ്രതിമയും സ്ഥാപിച്ചിട്ടുണ്ടെന്നും വിഡിയോയിൽ പറയുന്നുണ്ടെന്ന് എഫ്ഐആറിൽ പറയുന്നു.
സമൂഹമാധ്യമങ്ങൾ വഴി പ്രദേശത്തെക്കുറിച്ച് തെറ്റായതും ജനങ്ങൾക്കിടയിൽ വിദ്വേഷം വളർത്തുന്നതുമായ പരാമർശങ്ങൾ അടങ്ങിയ ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിനാണ് നടപടി. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Key Words : Case, YouTuber, Hate video , Fort Kochi


COMMENTS