തിരുവനന്തപുരം : മുഖ്യമന്ത്രി വിഡി സതീശനെതിരെ വ്യാജ വിവാഹ ആരോപണം ഉയർത്തി അധിക്ഷേപ പരാമർശം നടത്തിയ കേസിൽ റിപ്പോർട്ടർ ബ്രോഡികാസ്റ്റിംഗ് കമ്പനി ...
തിരുവനന്തപുരം : മുഖ്യമന്ത്രി വിഡി സതീശനെതിരെ വ്യാജ വിവാഹ ആരോപണം ഉയർത്തി അധിക്ഷേപ പരാമർശം നടത്തിയ കേസിൽ റിപ്പോർട്ടർ ബ്രോഡികാസ്റ്റിംഗ് കമ്പനി എംഡി ആന്റോ അഗസ്റ്റിൻ പോലീസിന് മുൻപിൽ ഹാജരായി.
കളമശ്ശേരി പോലീസ് സ്റ്റേഷനിലാണ് ആന്റോ അഗസ്റ്റിൻ ഹാജരായത്. ചോദ്യം ചെയ്യലിന് ഹാജരാകാൻ കളമശ്ശേരി പോലീസ് ആന്റോ അഗസ്റ്റിന് നോട്ടീസ് നൽകിയിരിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച ഹാജരാകാനായിരുന്നു നോട്ടീസിൽ ആവശ്യപ്പെട്ടിരുന്നത്.
എന്നാൽ ഒക്ടോബർ അഞ്ചിനു ശേഷമേ ഹാജരാകൂ എന്നാണ് ആന്റോ മറുപടി നൽകിയത്. ഇത്രയും ദിവസം ഇളവ് നൽകാൻ കഴിയില്ലെന്ന് പോലീസ് അറിയിക്കുകയായിരുന്നു. പിന്നാലെയാണ് ഇന്ന് ഹാജരാകണമെന്ന് അറിയിച്ചത്. റിപ്പോര്‍ട്ടര്‍ ചാനൽ ലേഖകനും നോട്ടീസ് നൽകുകയും ചോദ്യം ചെയ്യലിന് വിളിച്ചുവരുത്തുകയും ചെയ്തിരുന്നു. ശനിയാഴ്ചയാണ് ഇദ്ദേഹത്തെ ചോദ്യം ചെയ്തത്.
ഏതാനും ആഴ്ചകൾക്ക് മുൻപ് നടന്ന ഒരു പൊതുപരിപാടിയിൽ വെച്ചാണ് ആന്‍റോ അഗസ്റ്റിന്റെ ഭാഗത്ത് നിന്നും മുഖ്യമന്ത്രിയെ അധിക്ഷേപിക്കുന്ന തരത്തിലുളള പരാമർശം ഉണ്ടായത്. മുഖ്യമന്ത്രിയെ പൊതുസമൂഹത്തിൽ അപമാനിച്ചതിനാണ് ആന്റോ അഗസ്റ്റിനെതിരെ കേസെടുത്തത്. ആന്‍റോ അഗസ്റ്റിൻ നടത്തിയ പ്രസംഗത്തിന്റെ അടിസ്ഥാനത്തിലാണ് കേസ്. കോൺഗ്രസ് നേതാവ് രാജു പി. നായർ നൽകിയ പരാതിയിലാണ് ആന്റോ അഗസ്റ്റിനെതിരെ കേസെടുത്തത്.
Key Words : Defamatory Case, Anto Augustin, Kalamassery Police Station

COMMENTS