കൊച്ചി: കൊഴിഞ്ഞാമ്പാറയില്‍ പിഞ്ചുസഹോദരങ്ങളെ കൊലപ്പെടുത്തിയതില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് . കുഞ്ഞുങ്ങളുടെ അമ്മയും കാമുകനും തമ്മിലുള്ള വാട്...
കൊച്ചി: കൊഴിഞ്ഞാമ്പാറയില്‍ പിഞ്ചുസഹോദരങ്ങളെ കൊലപ്പെടുത്തിയതില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് . കുഞ്ഞുങ്ങളുടെ അമ്മയും കാമുകനും തമ്മിലുള്ള വാട്സ് ആപ് ചാറ്റാണ് കേസില്‍ ഏറെ നിർണായകമായത്.
അമ്മ നിവേദ്യയും രണ്ടാം പ്രതി മാർട്ടിനും തമ്മിലുള്ളത് ഒരു വർഷത്തെ ബന്ധമാണെന്ന് കണ്ടെത്തി. കുഞ്ഞുങ്ങളെ ഒഴിവാക്കിയാല്‍ നിവേദ്യയെ സ്വീകരിക്കാമെന്ന് മാർട്ടിൻ ഉറപ്പ് നല്‍കിയെന്നും ഇതിൻ്റെ തെളിവുകള്‍ ലഭിച്ചുവെന്നും പൊലീസിന് അറിയിച്ചു.
കുട്ടികളെ കൊലപ്പെടുത്താൻ ഇരുവരും ഗൂഢാലോചന നടത്തിയിരുന്നു. കുട്ടികളുടെ മരണം ഉറപ്പാക്കിയ ശേഷം ഇരുവരും വീട്ടില്‍ നിന്ന് പോകുകയും പിന്നീട് കുട്ടികളെ കാണാനില്ലെന്ന് പറഞ്ഞ് സമീപത്തെ വീടുകളില്‍ അന്വേഷിക്കുകയുമാണ് ഉണ്ടായത്.
സെപ്റ്റംബര്‍ 29 നാണ് വടകരപ്പതി പഴണിയാര്‍പാളയം മണല്‍ക്കാട് ജോണ്കുമാറിൻ്റെയും നിവേദ്യയുടെയും മക്കളായ ജെനിഫര്‍ ജൂലിയറ്റ് (5), റോബിന് ക്രിസ്റ്റഫര്‍ (3) എന്നിവരെ വീട്ടിലെ കുളിമുറിയിലെ വെള്ളത്തൊട്ടിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിൻ്റെ അടിസ്ഥാനത്തില്‍ മുങ്ങിമരണമാണെന്ന നിഗമനത്തിലായിരുന്നു പൊലീസ്. തുടർന്ന് നടത്തിയ പരിശോധനിലാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്.
തെളിവെടുപ്പിനും ചോദ്യംചെയ്യലിനും ശേഷം നിവേദ്യയെ ചിറ്റൂർ കോടതിയില്‍ ഹാജരാക്കി മലമ്പുഴ ജയിലിലേക്കു മാറ്റി. മാർട്ടിനെ ചിറ്റൂർ ഒന്നാംക്ലാസ് മജിസ്ടേറ്റിനു മുമ്പാകെ ഹാജരാക്കി റിമാൻഡ് ചെയ്തു.
Key Words : Kozhinjampara Murder

COMMENTS