Case filed against Thiruvananthapuram Mayor
തിരുവനന്തപുരം: കോര്‍പ്പറേഷനിലെ വ്യാജ ഒപ്പ് പരാതിയില്‍ മേയര്‍ വി.വി രാജേഷ് ഉള്‍പ്പടെ മൂന്നു പേര്‍ക്കെതിരെ കേസ്. സി.പി.എം നേതാവ് എസ്.പി ദീപക്കിന്റെ പരാതിയില്‍ മേയര്‍ വി.വി രാജേഷ്, കൗണ്‍സിലര്‍ സുഗതന്‍, കോര്‍പ്പറേഷന്‍ സെക്രട്ടറി എന്നിവര്‍ക്കെതിരെയാണ് മ്യൂസിയം പൊലീസ് കേസെടുത്തിരിക്കുന്നത്.
മേയര്‍ വി.വി രാജേഷ് ഒന്നാം പ്രതിയും സുഗതന്‍ രണ്ടാം പ്രതിയും കോര്‍പ്പറേഷന്‍ സെക്രട്ടറി മൂന്നാം പ്രതിയുമാണ്. കോര്‍പ്പറേഷന്‍ ഭരണം നിലനിര്‍ത്തുന്നതിനായി ഇവര്‍ ഗൂഢാലോചന നടത്തി മൂന്ന് കൗണ്‍സില്‍ യോഗങ്ങളില്‍ വ്യാജ ഒപ്പിട്ടെന്നതാണ് പരാതി. പരാതിയില്‍ പ്രാഥമിക അന്വേഷണത്തിനൊടുവിലാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
Keywords: Case, Thiruvananthapuram Mayor, S.P Deepak, CPM


COMMENTS