.

ഡല്‍ഹിയില്‍ നരനായാട്ട്, ജോണ്‍ ബ്രിട്ടാസിനെ വലിച്ചിഴച്ചു, ജെയ്ക് സി തോമസിനും മര്‍ദ്ദനം, മാധ്യമ പ്രവര്‍ത്തകരെയും ക്രൂരമായി കൈകാര്യം ചെയ്തു

Brutality in Delhi: John Brittas Dragged, Jaick C. Thomas Assaulted, Journalists Brutally Handled


സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാര്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി കൊണാട്ട് പ്ലേസില്‍ ഇടതു-യുവജന സംഘടനകളും സിജെപിയുംനടത്തിയ പ്രതിഷേധത്തിനിടയില്‍ ഡല്‍ഹി പൊലീസിന്റെയും സിആര്‍പിഎഫിന്റെയും നരനായാട്ട്. പ്രതിഷേധക്കാരെയും സ്ഥലത്തുണ്ടായിരുന്ന എംപിമാരെയും മാധ്യമപ്രവര്‍ത്തകരെയും പൊലീസ് ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുക്കുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു.

ജോണ്‍ ബ്രിട്ടാസ് എംപിക്കും നേതാക്കള്‍ക്കും നേരെ കയ്യേറ്റം

പ്രതിഷേധ സ്ഥലത്ത് മാധ്യമങ്ങളോട് സംസാരിച്ചുകൊണ്ടിരിക്കവെ സിപിഎം രാജ്യസഭാ എംപി ജോണ്‍ ബ്രിട്ടാസിനെ സിആര്‍പിഎഫ് ഉദ്യോഗസ്ഥരും പൊലീസും ചേര്‍ന്ന് ബലംപ്രയോഗിച്ച് വലിച്ചിഴച്ച് വാഹനത്തിലേക്ക് കയറ്റുകയായിരുന്നു.

എംപിയാണെന്ന് ആവര്‍ത്തിച്ചു പറഞ്ഞിട്ടും വകവെയ്ക്കാതെ നാല് പൊലീസുകാര്‍ ചേര്‍ന്ന് സീറ്റിനടിയിലേക്ക് തള്ളിയിട്ട് മുഖം അമര്‍ത്തി മര്‍ദ്ദിക്കുകയും ശ്വാസം മുട്ടിക്കുകയും ചെയ്തുവെന്ന് ജോണ്‍ ബ്രിട്ടാസ് വ്യക്തമാക്കി.

വാഹനത്തിലുണ്ടായിരുന്ന ഡല്‍ഹി പൊലീസ് ഉദ്യോഗസ്ഥന്റെ കാമറയിലൂടെ മര്‍ദ്ദനം കണ്ട ഡിസിപിയുടെ നിര്‍ദ്ദേശപ്രകാരമാണ് പിന്നീട് വഴിയില്‍ ഇറക്കിവിട്ടത്.

ഡിവൈഎഫ്‌ഐ നേതാവ് ജെയ്ക്ക് സി. തോമസിനെ വിവസ്ത്രനാക്കി ക്രൂരമായി മര്‍ദ്ദിച്ചെന്നും വാഹനത്തിനുള്ളില്‍ നടന്നത് നരനായാട്ടാണെന്നും അദ്ദേഹം പ്രതികരിച്ചു.

എസ്എഫ്‌ഐ ദേശീയ പ്രസിഡന്റ് ആദര്‍ശ് എം. സജിക്കും സമരത്തിനിടെ മര്‍ദ്ദനമേല്‍ക്കുകയും നെറ്റി പൊട്ടി പരിക്കേല്‍ക്കുകയും ചെയ്തു. സിപിഐ നേതാവ് ആനി രാജയെയും റോഡിലൂടെ പൊലീസ് വലിച്ചിഴച്ചു. എംപിമാരായ എ.എ. റഹീം, പി. സന്തോഷ് കുമാര്‍ എന്നിവരും സ്ഥലത്തെത്തിയിരുന്നു.


മാധ്യമപ്രവര്‍ത്തകര്‍ക്കും നേരെ അതിക്രമം

സമരം റിപ്പോര്‍ട്ട് ചെയ്തുകൊണ്ടിരുന്ന മാധ്യമപ്രവര്‍ത്തകരേയും പൊലീസ് വെറുതെവിട്ടില്ല. ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ സജിന്‍, ട്വന്റിഫോര്‍ ജേര്‍ണലിസ്റ്റ് സുഹൈല്‍ മുഹമ്മദ്, കാമറാമാന്‍ വി.എസ്. രാഹുല്‍ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

സുഹൈല്‍ മുഹമ്മദിന്റെ കഴുത്തിന് പിടിച്ച് വാഹനത്തിലേക്ക് വലിച്ചിഴച്ചു കയറ്റുകയും, കാമറയും മൈക്കും പിടിച്ചെടുത്ത് വലിച്ചെറിയുകയും ചെയ്തു.

കസ്റ്റഡിയിലെടുത്ത ബസില്‍ വനിതാ മാധ്യമപ്രവര്‍ത്തകരടക്കം ഉണ്ടായിരുന്നുവെന്നും, ബലപ്രയോഗത്തിനിടയില്‍ വനിതാ പൊലീസുകാര്‍ തങ്ങളെ ചവിട്ടിയതായും പരാതിയുണ്ട്.

സിജെപി നേതാക്കളുടെ വിമര്‍ശനവും 'അടിയന്തരാവസ്ഥാ' ആരോപണവും

കേന്ദ്രസര്‍ക്കാരിനെയും തിതരഞ്ഞെടുപ്പ് കമ്മിഷനെയും രൂക്ഷമായി വിമര്‍ശിച്ച് സിജെപി നേതാക്കളായ അശുതോഷ് റാങ്കയും സൗരവ് ദാസും വാര്‍ത്താസമ്മേളനം നടത്തി.

1975 ലെ അടിയന്തരാവസ്ഥയെക്കാള്‍ മോശം സാഹചര്യമാണ് നിലവിലുള്ളതെന്നും, ഭയചകിതനായ നരേന്ദ്ര മോദിയും അമിത് ഷായും ചേര്‍ന്നാണ് സമരങ്ങളെ അടിച്ചമര്‍ത്തുന്നതെന്നും അവര്‍ ആരോപിച്ചു.

ബിജെപിയെ സഹായിക്കാന്‍ മാത്രമാണ് ഗ്യാനേഷ് കുമാര്‍ പ്രവര്‍ത്തിക്കുന്നത്. ജനാധിപത്യത്തിന്റെയും മൗലികാവകാശങ്ങളുടെയും നഗ്‌നമായ ലംഘനമാണ് ഡല്‍ഹിയില്‍ നടക്കുന്നതെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി.

പ്രതിഷേധം ശക്തമാക്കാന്‍ 'ഇന്ത്യാ' മുന്നണി

പ്രതിഷേധങ്ങള്‍ക്കിടെ, ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള സമരം കൂടുതല്‍ ശക്തമാക്കാന്‍ ഇന്ത്യാ സഖ്യം തീരുമാനിച്ചു. നാളെ ചീഫ് ജസ്റ്റിസുമായി കൂടിക്കാഴ്ച നടത്താനും സുപ്രീംകോടതിയിലേക്ക് മാര്‍ച്ച് ചെയ്ത് നിവേദനം നല്‍കാനുമാണ് ആലോചന. എന്ത് അടിച്ചമര്‍ത്തലുകള്‍ ഉണ്ടായാലും സമരമുഖത്ത് നിന്ന് പിന്നോട്ടില്ലെന്ന് ഇടതു-യുവജന സംഘടനകളും വ്യക്തമാക്കിയിട്ടുണ്ട്. പൊലീസ് അതിക്രമങ്ങളുടെ ദൃശ്യങ്ങള്‍ സഹിതം ഡല്‍ഹി ഡിസിപിയെ സമീപിക്കുമെന്ന് എംപിമാര്‍ അറിയിച്ചു.

News in English:

 Brutal police action by the Delhi Police and CRPF occurred during a protest organized by Left-youth organizations and CJP at Connaught Place, Delhi, demanding the resignation of Chief Election Commissioner Gyanesh Kumar. The police forcefully detained and severely assaulted protesters, MPs, and journalists present at the venue.

Assault on MP John Brittas and Leaders

While speaking to the media at the protest site, CPM Rajya Sabha MP John Brittas was forcefully dragged and pushed into a vehicle by CRPF officials and the police.

John Brittas stated that despite repeatedly declaring that he is a Member of Parliament, four police officers ignored him, shoved him under the seat, pressed his face down, physically assaulted him, and suffocated him.

He was later released on the way following instructions from the DCP, who witnessed the assault through the camera of a Delhi Police officer inside the vehicle.

He further reacted that DYFI leader Jaick C. Thomas was stripped and brutally beaten, describing what happened inside the vehicle as absolute police terror.

SFI National President Adarsh M. Saji was also assaulted during the protest and suffered a head injury. CPI leader Annie Raja was dragged along the road by the police. MPs A.A. Rahim and P. Santhosh Kumar also arrived at the spot.

Violence Against Journalists

The police did not spare the journalists covering the protest. Asianet News reporter Sajin, 24 News journalist Suhail Muhammad, and cameraman V.S. Rahul were taken into custody.

Suhail Muhammad was grabbed by the neck, dragged into a vehicle, and his camera and microphone were seized and thrown away.

Female journalists were also among those detained in the bus, and allegations have been raised that female police officers kicked them during the scuffle.

CJP Leaders' Criticism and 'Emergency' Allegations

CJP leaders Ashutosh Ranka and Sourav Das held a press conference strongly criticizing the Union Government and the Election Commission.

They alleged that the current situation is worse than the 1975 Emergency, and that a panicked Narendra Modi and Amit Shah are suppressing protests.

They accused Gyanesh Kumar of working solely to favor the BJP, calling the events in Delhi a blatant violation of democracy and fundamental rights.

INDIA Alliance to Intensify Protests

Amidst the protests, the INDIA alliance decided to intensify the agitation demanding the resignation of Gyanesh Kumar. Plans are being considered to meet the Chief Justice of India tomorrow and march to the Supreme Court to submit a memorandum. Left and youth organizations affirmed that no amount of suppression will cause them to retreat from the protest. The MPs informed that they would approach the Delhi DCP with video footage of the police atrocities.

COMMENTS


Name

',5,11,2,a,5,Accident,7,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,796,Cinema,1297,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,34,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,8054,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,19338,Kochi.,2,Latest News,3,lifestyle,367,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,2650,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,419,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pra,2,prav,1,pravasi,1148,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,1293,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,2697,
ltr
item
www.vyganews.com: ഡല്‍ഹിയില്‍ നരനായാട്ട്, ജോണ്‍ ബ്രിട്ടാസിനെ വലിച്ചിഴച്ചു, ജെയ്ക് സി തോമസിനും മര്‍ദ്ദനം, മാധ്യമ പ്രവര്‍ത്തകരെയും ക്രൂരമായി കൈകാര്യം ചെയ്തു
ഡല്‍ഹിയില്‍ നരനായാട്ട്, ജോണ്‍ ബ്രിട്ടാസിനെ വലിച്ചിഴച്ചു, ജെയ്ക് സി തോമസിനും മര്‍ദ്ദനം, മാധ്യമ പ്രവര്‍ത്തകരെയും ക്രൂരമായി കൈകാര്യം ചെയ്തു
Brutality in Delhi: John Brittas Dragged, Jaick C. Thomas Assaulted, Journalists Brutally Handled
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjAPL7wmbaDr5UWkgnAh9XyG4iRoeZnSFsrV5Niq8qeCa92w7ec1iSJOHDr2onaWEOYwtrBYdNlRXFT_pej3cYOBcegHBwoAbGISLbBnIS8NnpNu26Kxm-TdULoNcKnT-i3N7RIhDJTZwSGApCWowXgZBvhJF10Bu0K9JToV-IWFYncBAxdeP_pGslTFIE/w640-h384/Strike%20Delhi.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjAPL7wmbaDr5UWkgnAh9XyG4iRoeZnSFsrV5Niq8qeCa92w7ec1iSJOHDr2onaWEOYwtrBYdNlRXFT_pej3cYOBcegHBwoAbGISLbBnIS8NnpNu26Kxm-TdULoNcKnT-i3N7RIhDJTZwSGApCWowXgZBvhJF10Bu0K9JToV-IWFYncBAxdeP_pGslTFIE/s72-w640-c-h384/Strike%20Delhi.jpg
www.vyganews.com
https://www.vyganews.com/2026/10/brutality-in-delhi-john-brittas-dragged.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2026/10/brutality-in-delhi-john-brittas-dragged.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy