കണ്ണൂർ: കണ്ണൂരിൽ രണ്ടിടങ്ങളിലായി റോഡിൽ സ്റ്റീൽ ബോംബ് സ്ഫോടനം. ഇന്ന് രാവിലെയാണ് സംഭവം. കണ്ണവം റേഞ്ച് ഫോറസ്റ്റ് ഓഫീസിന് സമീപവും ചുണ്ടയിലുമാണ്...
കണ്ണൂർ: കണ്ണൂരിൽ രണ്ടിടങ്ങളിലായി റോഡിൽ സ്റ്റീൽ ബോംബ് സ്ഫോടനം. ഇന്ന് രാവിലെയാണ് സംഭവം. കണ്ണവം റേഞ്ച് ഫോറസ്റ്റ് ഓഫീസിന് സമീപവും ചുണ്ടയിലുമാണ് സ്ഫോടനം ഉണ്ടായത്.
റോഡിൽ സ്റ്റീൽ ബോംബ് എറിഞ്ഞ് പൊട്ടിച്ച നിലയിലാണ് ഉണ്ടായിരുന്നത്. രാവിലെ സ്ഫോടന ശബ്ദം കേട്ടതായി പ്രദേശവാസികളും പറഞ്ഞു. സ്ഫോടനത്തിൽ ആളപായമില്ലെന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
സ്ഫോടനത്തിന്റെ പ്രകമ്പനത്തിൽ റോഡിൽ കുഴി രൂപപ്പെടുകയും റേഞ്ച് ഫോറസ്റ്റ് ഓഫീസിന് സമീപത്തെ കെട്ടിടത്തിന്റെ ചില്ലുകൾ തകരുകയും ചെയ്തിട്ടുണ്ട്. വിവരമറിഞ്ഞ് കണ്ണവം പൊലീസും ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി. സംഭവത്തിൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ നേരെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണമായി ഇതിനെ പ്രാഥമികമായി കരുതുന്നില്ലെന്നാണ് പൊലീസ് നിഗമനം. പ്രദേശത്ത് ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കാൻ ലക്ഷ്യമിട്ട് റോഡിലേക്ക് ബോംബെറിഞ്ഞതാകാമെന്നാണ് പൊലീസ് കരുതുന്നത്.
സ്ഫോടനത്തിന് പിന്നിൽ പ്രവർത്തിച്ച സാമൂഹിക വിരുദ്ധരെ കണ്ടെത്താനായി വിപുലമായ അന്വേഷണമാണ് പോലീസ് നടത്തുുന്നത്. പ്രദേശത്തെ പ്രധാന റോഡുകളിലെയും വ്യാപാര സ്ഥാപനങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചു വരികയാണ്.
Key Words : Bomb Explosion, Kannur

COMMENTS