മുംബൈ: ബോളിവുഡ് സംവിധായകന് സഞ്ജയ് ഗുപ്ത (59) അന്തരിച്ചു. മുംബൈയിലെ വീട്ടില്‍ ശുചിമുറിയില്‍ വീണ് തലയ്ക്ക് പരിക്കേറ്റതിനെ തുടര്‍ന്നാണ് അന്ത്യ...
മുംബൈ: ബോളിവുഡ് സംവിധായകന് സഞ്ജയ് ഗുപ്ത (59) അന്തരിച്ചു. മുംബൈയിലെ വീട്ടില്‍ ശുചിമുറിയില്‍ വീണ് തലയ്ക്ക് പരിക്കേറ്റതിനെ തുടര്‍ന്നാണ് അന്ത്യം. സംഭവത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
1994 ല്‍ പുറത്തിറങ്ങിയ ആതിഷ്: ഫീല്‍ ദ ഫയര്‍ എന്ന ചിത്രത്തിലൂടെ സംവിധായകനായി സഞ്ജയ് ഗുപ്ത അരങ്ങേറ്റം കുറിച്ചു. തുടര്‍ന്ന് കാണ്ടേ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായി.
പിന്നീട് വര്‍ഷങ്ങളോളം സിനിമാ മേഖലയില്‍ നിന്നു വിട്ടുനിന്ന അദ്ദേഹം 2013 ല്‍ ഷൂട്ട് ഔട്ട് അറ്റ് വഡാല എന്ന ചിത്രത്തിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തി. ക്രൈം ത്രില്ലര്‍ സിനിമകളിലൂടെ ബോളിവുഡില്‍ തന്റേതായ സ്ഥാനം ഉറപ്പിച്ച സംവിധായകനാണ് സഞ്ജയ് ഗുപ്ത.
Keywords: Sanjay Gupta, Bollywood director, Passed away


COMMENTS