Be Alert, Do Not Go Outside: Advisory for Indians in Saudi Arabia; Presence of Pakistani Forces Confirmed
സ്വന്തം ലേഖകന്‍
റിയാദ്: സൗദി അറേബ്യയിലെ വിമാനത്താവളങ്ങള്‍ക്ക് നേരെ യെമനിലെ ഇറാന്‍ അനുകൂല ഹൂതി വിമതരുടെ ആക്രമണം ശക്തമായ പശ്ചാത്തലത്തില്‍, സൗദിയിലുള്ള ഇന്ത്യന്‍ പൗരന്മാരോട് ജാഗ്രത പാലിക്കാനും വീടുകളില്‍ തന്നെ തുടരാനും റിയാദിലെ ഇന്ത്യന്‍ എംബസി നിര്‍ദ്ദേശം നല്‍കി.
ബുധനാഴ്ച റിയാദ്, അബഹ വിമാനത്താവളങ്ങള്‍ക്ക് നേരെ ഹൂതികള്‍ നടത്തിയ ആക്രമണങ്ങളില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടതായി സൗദി അധികൃതര്‍ സ്ഥിരീകരിച്ചു. സൗദിയും സഖ്യസേനയും വിമതര്‍ക്കെതിരെ ശക്തമായ കര-വ്യോമ ആക്രമണം ആരംഭിച്ചതിനു ശേഷം ഉണ്ടാകുന്ന ആദ്യ മരണങ്ങളാണിത്.
'നിലവിലെ സാഹചര്യം കണക്കിലെടുത്ത്, സൗദി അറേബ്യയിലുള്ള എല്ലാ ഇന്ത്യന്‍ പൗരന്മാരും ജാഗ്രത പാലിക്കാനും, ആവശ്യാനുസരണം വീടുകളില്‍ തന്നെ തുടരാനും, ഔദ്യോഗിക ചാനലുകളിലൂടെ പ്രാദേശിക അധികാരികള്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കാനും അഭ്യര്‍ത്ഥിക്കുന്നു,' റിയാദിലെ ഇന്ത്യന്‍ എംബസി പുറപ്പെടുവിച്ച ജാഗ്രതാ നിര്‍ദ്ദേശത്തില്‍ പറയുന്നു. കൂടാതെ, നടന്നു കൊണ്ടിരിക്കുന്ന സംഭവങ്ങളുമായി ബന്ധപ്പെട്ട വീഡിയോകളോ വാര്‍ത്തകളോ പ്രചരിപ്പിക്കുന്നതില്‍ നിന്നും റീപോസ്റ്റ് ചെയ്യുന്നതില്‍ നിന്നും ഇന്ത്യന്‍ പൗരന്മാര്‍ പൂര്‍ണ്ണമായും വിട്ടുനില്‍ക്കണമെന്നും മുന്നറിയിപ്പിലുണ്ട്.
റിയാദിലെ എംബസിയും ജിദ്ദയിലെ കോണ്‍സുലേറ്റും വിഎഫ്എസ് വഴിയുള്ള സേവനങ്ങളും നിലവില്‍ സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും, ആവശ്യാനുസരണം പുതിയ വിവരങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പുറപ്പെടുവിക്കുമെന്നും അറിയിപ്പില്‍ പറയുന്നു. പ്രവാസി ഭാരതീയ സഹായതാ കേന്ദ്രത്തിന്റെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ലൈന്‍ നമ്പര്‍ (ടോള്‍ ഫ്രീ: 8002471234) ലഭ്യമാണ്.
സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് എയര്‍ ഇന്ത്യ, ഇന്‍ഡിഗോ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് എന്നീ വിമാനക്കമ്പനികള്‍ ഒക്ടോബര്‍ 10 വരെ റിയാദിലേക്കുള്ള സര്‍വീസുകള്‍ റദ്ദാക്കിയിരുന്നു. സര്‍വീസ് റദ്ദാക്കപ്പെട്ട യാത്രക്കാര്‍ക്ക് പൂര്‍ണ്ണ തുക തിരികെ നല്‍കുമെന്ന് എയര്‍ലൈനുകള്‍ അറിയിച്ചു.
അമേരിക്കയ്ക്ക് പിന്തുണ നല്‍കുന്നതില്‍ പ്രതിഷേധിച്ച് സൗദിയിലെ വിമാനത്താവളങ്ങള്‍, സൈനിക കേന്ദ്രങ്ങള്‍, എണ്ണ ഉല്‍പ്പാദന കേന്ദ്രങ്ങള്‍ എന്നിവയ്ക്ക് നേരെ കുറച്ചു ദിവസങ്ങളായി ഹൂതികള്‍ തുടര്‍ച്ചയായി ആക്രമണം നടത്തിവരികയാണ്.
സൗദി വ്യോമപാതയെ തങ്ങളുടെ സൈനിക നടപടികളുടെ മേഖലയായി വിശേഷിപ്പിച്ച വിമതര്‍, അവിടെ സര്‍വീസ് നടത്തുന്ന ആഗോള വിമാനക്കമ്പനികള്‍ക്ക് വ്യാഴാഴ്ച പുലര്‍ച്ചെ 'അവസാന മുന്നറിയിപ്പ്' നല്‍കിയിരുന്നു.
'മേഖലയിലെ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യം കണക്കിലെടുത്ത്, ഒക്ടോബര്‍ 10 വരെയുള്ള റിയാദിലേക്കും തിരിച്ചുുമുള്ള വിമാന സര്‍വീസുകള്‍ ഞങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്. ബാധിക്കപ്പെട്ട യാത്രക്കാര്‍ക്ക് ടിക്കറ്റ് തീയതി സൗജന്യമായി മാറ്റാനോ അല്ലെങ്കില്‍ പൂര്‍ണ്ണ തുക റീഫണ്ടായി നേടാനോ ഉള്ള സൗകര്യം നല്‍കുന്നുണ്ട്. സാഹചര്യം ഞങ്ങള്‍ സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണ്,' എയര്‍ ഇന്ത്യ എക്‌സ്പ്രസ് വക്താവ് പറഞ്ഞു.
സൗദി തലസ്ഥാനമായ റിയാദില്‍ വന്‍ സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതിന് തൊട്ടുപിന്നാലെ, വ്യാഴാഴ്ച റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവള അധികൃതര്‍ യാത്രക്കാരോട് വിമാനത്താവളത്തിലേക്ക് തിരിക്കും മുന്‍പ് അതത് എയര്‍ലൈനുകളുമായി നേരിട്ട് ബന്ധപ്പെടാന്‍ ആവശ്യപ്പെട്ടു.
സൗദിയില്‍ പാകിസ്ഥാന്‍ സൈന്യത്തിന്റെ സാന്നിധ്യം
ഇറാന്‍ പിന്തുണയുള്ള ഹൂതി വിമതര്‍ അതിര്‍ത്തി കടന്നുള്ള മാരകമായ ആക്രമണങ്ങള്‍ തുടരുന്നതിനിടെ, ഗള്‍ഫ് രാജ്യമായ സൗദി അറേബ്യയില്‍ തങ്ങളുടെ സൈന്യത്തെ വിന്യസിച്ചിട്ടുണ്ടെന്ന് പാകിസ്ഥാന്‍ സ്ഥിരീകരിച്ചു. 'പാകിസ്ഥാന്റെ സൈന്യം നിലവില്‍ അവിടെയുണ്ട്,' പാകിസ്ഥാന്‍ സൈന്യത്തിന്റെ മാധ്യമ വിഭാഗം തലവന്‍ ലഫ്റ്റനന്റ് ജനറല്‍ അഹമ്മദ് ഷെരീഫ് ചൗധരി സിഎന്‍എന്നിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു. എന്നാല്‍ സൈനികരുടെ എണ്ണത്തെക്കുറിച്ചോ അവരുടെ ശേഷിയെക്കുറിച്ചോ വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായില്ല.
സൗദി അറേബ്യ, പാകിസ്ഥാന്‍, തുര്‍ക്കി എന്നീ രാജ്യങ്ങള്‍ തമ്മില്‍ പുതിയ പ്രതിരോധ കരാറില്‍ ഒപ്പുവച്ചതിന് പിന്നാലെയാണ് ഈ സ്ഥിരീകരണം. യെമന്‍ സര്‍ക്കാരുമായി ചേര്‍ന്ന് റിയാദ് നടത്തുന്ന സൈനിക നീക്കങ്ങള്‍ക്ക് മറുപടിയായി സൗദി അറേബ്യന്‍ മണ്ണിലേക്ക് സംഘര്‍ഷം വ്യാപിക്കുന്നതിന്റെ തെളിവാണ് ഈ ആക്രമണങ്ങള്‍. ഇതേത്തുടര്‍ന്ന് അമേരിക്കന്‍ പൗരന്മാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയ യുഎസ് മിഷന്‍, സംഘര്‍ഷം കൂടുതല്‍ വഷളാകാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കി.
യെമന്റെ തലസ്ഥാനമായ സന ഉള്‍പ്പെടെയുള്ള വടക്കന്‍ മേഖലകളുടെ നിയന്ത്രണം കൈയാളുന്ന ഇറാന്‍ പിന്തുണയുള്ള ഹൂതികള്‍, 2015 മുതല്‍ യെമന്‍ സര്‍ക്കാരുമായും സൗദി നയിക്കുന്ന സഖ്യസേനയുമായും യുദ്ധത്തിലാണ്.
മക്ക സഖ്യം
പ്രതിരോധ സഹകരണം ശക്തമാക്കുന്നതിന്റെ ഭാഗമായി സൗദി അറേബ്യ, നാറ്റോ അംഗമായ തുര്‍ക്കി, ആണവശക്തിയായ പാകിസ്ഥാന്‍ എന്നീ രാജ്യങ്ങളുമായി ചേര്‍ന്ന് 'മക്ക സഖ്യം' എന്ന പേരില്‍ പരസ്പര പ്രതിരോധ കരാറില്‍ ഒപ്പുവച്ചിരുന്നുു. കരാര്‍ പ്രകാരം സഖ്യത്തിലെ ഏതെങ്കിലും ഒരു രാജ്യത്തിന് നേരെയുണ്ടാകുന്ന ആക്രമണം എല്ലാവര്‍ക്കും നേരെയുള്ള ആക്രമണമായി കണക്കാക്കും.
അതിര്‍ത്തി കടന്ന് യെമനില്‍ നടക്കുന്ന സൈനിക നടപടികളില്‍ പാകിസ്ഥാന്‍ പങ്കാളികളാകുമോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. സൗദി അറേബ്യയുടെ പ്രതിരോധം മാത്രമാണ് ഈ സഖ്യത്തിന്റെ ലക്ഷ്യമെന്നും, മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കാനാണ് പാകിസ്ഥാന്‍ ശ്രമിക്കുന്നതെന്നും ലഫ്റ്റനന്റ് ജനറല്‍ അഹമ്മദ് ഷെരീഫ് ചൗധരി വ്യക്തമാക്കി. കടുത്ത സാമ്പത്തിക തകര്‍ച്ചയില്‍ പെട്ട പാകിസ്ഥാന്‍ സൈന്യത്തെ അയയ്ക്കുക വഴി സൗദിയില്‍ സാമ്പത്തിക സഹായം കഴിയുന്നത്ര നേടിയെടുക്കാനുള്ള തയ്യാറെടുപ്പിലാണ്.
റിയാദിലെ കിംഗ് ഖാലിദ് വിമാനത്താവളത്തിന് നേരെ ബുധനാഴ്ച ഹൂതികള്‍ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം നടത്തിയിരുന്നു. ഈ ആക്രമണത്തില്‍ ഒരു സുഡാന്‍ പൗരന്‍ കൊല്ലപ്പെടുകയും എട്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തുടര്‍ന്ന്, ആക്രമണത്തിന് ഉപയോഗിച്ച മിസൈല്‍ ലോഞ്ചര്‍ തകര്‍ത്തതായി സൗദി സഖ്യസേന വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍ മാലിക്കി അറിയിച്ചു. അബഹ വിമാനത്താവളത്തിന് നേരെ നടന്ന ആക്രമണത്തില്‍ മൊറോക്കന്‍, അള്‍ജീരിയന്‍ സ്വദേശികളായ രണ്ട് സ്ത്രീകള്‍ കൊല്ലപ്പെടുകയും 28 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
News in English:
Amid escalating attacks by Iran-backed Houthi rebels from Yemen targeting Saudi Arabian airports, the Indian Embassy in Riyadh has instructed Indian citizens in Saudi Arabia to remain vigilant and stay indoors.
Saudi authorities confirmed that three people were killed in Houthi attacks targeting Riyadh and Abha airports on Wednesday. These mark the first casualties reported since Saudi Arabia and coalition forces launched strong ground and air strikes against the rebels.
"In view of the prevailing situation, all Indian nationals in Saudi Arabia are requested to exercise caution, remain indoors as far as possible, and follow the instructions issued by local authorities through official channels," stated the advisory issued by the Indian Embassy in Riyadh. The advisory also warned Indian nationals to completely refrain from sharing or reposting videos or news related to the ongoing events.
The embassy in Riyadh, the consulate in Jeddah, and services through VFS are currently functioning normally, and updated information and guidelines will be issued as required, the notice added. The 24-hour helpline number of the Pravasi Bhartiya Sahayata Kendra (Toll-Free: 8002471234) is active.
Considering the security situation, airlines including Air India, IndiGo, and Air India Express have canceled flights to Riyadh until October 10. The airlines announced that affected passengers will be granted a full refund.
Protesting support extended to the United States, Houthis have been continuously launching attacks on Saudi airports, military installations, and oil production facilities over the past few days.
Describing Saudi airspace as a active combat zone for their military operations, the rebels issued a "final warning" early Thursday to global airlines operating in the region.
"Considering the evolving situation in the region, we have canceled flight operations to and from Riyadh until October 10. Affected passengers are being offered free date changes or full refunds. We are closely monitoring the situation," an Air India Express spokesperson stated.
Shortly after loud explosion sounds were heard in the Saudi capital of Riyadh, authorities at King Khalid International Airport in Riyadh advised passengers on Thursday to contact their respective airlines directly before heading to the airport.
Presence of Pakistani Military in Saudi Arabia
Amid ongoing lethal cross-border attacks by Iran-backed Houthi rebels, Pakistan confirmed that it has deployed its troops in the Gulf nation of Saudi Arabia. "Pakistan's military forces are currently present there," stated Lieutenant General Ahmed Sharif Chaudhry, head of the media wing of the Pakistan Armed Forces, in an exclusive interview with CNN. However, he declined to reveal the exact number or operational capabilities of the deployed troops.
This confirmation follows a new defense pact signed between Saudi Arabia, Pakistan, and Turkey. These attacks serve as evidence that the conflict is spilling over onto Saudi Arabian soil in response to military actions taken by Riyadh alongside the Yemeni government. Following these events, the US Mission issued a safety alert for American citizens, warning that the conflict could escalate further.
The Iran-backed Houthis, who control northern areas including Yemen's capital, Sana'a, have been at war with the Yemeni government and the Saudi-led coalition since 2015.
Mecca Alliance
As part of strengthening defense cooperation, Saudi Arabia signed a mutual defense pact named the "Mecca Alliance" with NATO-member Turkey and nuclear-armed Pakistan. Under the agreement, an attack against any member nation will be considered an attack on all.
It remains unclear whether Pakistan will directly participate in cross-border military operations in Yemen. Lt. Gen. Ahmed Sharif Chaudhry clarified that the sole objective of this alliance is the defense of Saudi Arabia and that Pakistan is aiming to restore peace in the region. Facing severe economic distress, Pakistan is attempting to secure maximum financial assistance from Saudi Arabia by deploying its forces.
Attacks Targeting Airports
On Wednesday, the Houthis launched a ballistic missile attack on King Khalid Airport in Riyadh. A Sudanese national was killed and eight others were injured in this strike. Subsequently, Saudi Coalition spokesperson Major General Turki Al-Malki announced that the missile launcher used for the attack was destroyed. In a separate attack on Abha Airport, two women—nationals of Morocco and Algeria—were killed, and 28 others sustained injuries.


COMMENTS