ദമാം: കിഴക്കൻ സൗദി അറേബ്യയിലെ ജുബൈലിന് വടക്കുകിഴക്കായി എണ്ണ ടാങ്കറിനു നേരെ ആക്രമണം നടന്നതായി യുകെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് സെന്റർ അറിയിച്ചു...
ദമാം: കിഴക്കൻ സൗദി അറേബ്യയിലെ ജുബൈലിന് വടക്കുകിഴക്കായി എണ്ണ ടാങ്കറിനു നേരെ ആക്രമണം നടന്നതായി യുകെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് സെന്റർ അറിയിച്ചു. ജുബൈലിൽ നിന്ന് ഏകദേശം 78 നോട്ടിക്കൽ മൈൽ അകലെയാണ് സംഭവം.
ചെറിയ ബോട്ടിലെത്തിയ സംഘം റോക്കറ്റ് പ്രൊപ്പൽഡ് ഗ്രനേഡ് ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നും, ഇതേതുടർന്ന് കപ്പലിന്റെ പിൻഭാഗത്ത് ഇടതുവശത്തായി കേടുപാടുകൾ സംഭവിച്ചതായും കപ്പലിന്റെ ക്യാപ്റ്റൻ സ്ഥിരീകരിച്ചു. കപ്പലിലെ മുഴുവൻ ജീവനക്കാരും സുരക്ഷിതരാണ്.
കപ്പലിനുണ്ടായ ഭൗതിക കേടുപാടുകളെക്കുറിച്ചും പാരിസ്ഥിതിക ആഘാതങ്ങളെക്കുറിച്ചും വിശദമായ പരിശോധന നടക്കുകയാണ്. പ്രദേശത്തുകൂടി കടന്നുപോകുന്ന എല്ലാ കപ്പലുകളും ജാഗ്രത പാലിക്കണമെന്നും സംശയസ്പദമായ നീക്കങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ റിപ്പോർട്ട് ചെയ്യണമെന്നും അധികൃതർ നിർദ്ദേശിച്ചു.
Key Words : Attack, Oil Tanker, Saudi Arabia

COMMENTS