ആപ്പിള് ഇന്റലിജന്സ് ഒടുവില് ചൈനയിലെത്തുന്നു. ആപ്പിള് ഉപകരണങ്ങളിലെ നിര്മിതബുദ്ധി അധിഷ്ഠിത സേവനങ്ങള് ഔദ്യോഗികമായി പുറത്തിറക്കി രണ്ട് വര...
ആപ്പിള് ഇന്റലിജന്സ് ഒടുവില് ചൈനയിലെത്തുന്നു. ആപ്പിള് ഉപകരണങ്ങളിലെ നിര്മിതബുദ്ധി അധിഷ്ഠിത സേവനങ്ങള് ഔദ്യോഗികമായി പുറത്തിറക്കി രണ്ട് വര്ഷങ്ങള്ക്ക് ശേഷമാണ് ചൈനയിലെത്തുന്നത്. ചൈനീസ് വിപണിയിലുള്ള അനുയോജ്യമായ ഐഫോണുകളില് ഇതോടെ ആപ്പിള് ഇന്റലിജന്സ് എത്തും.
ആലിബാബയുടെ എഐ മോഡലുകള് ആപ്പിള് ഉപകരണങ്ങളില് ഉപയോഗിക്കാന് ചൈനീസ് അധികൃതര് അനുമതി നല്കി. ഐഫോണ് ഡ്യുവോ ചൈനീസ് വിപണിയില് അവതരിപ്പിക്കാനിരിക്കെയാണ് ഈ നീക്കങ്ങള്.
ഐഫോണ് ഡ്യുവോ, ഐഫോണ് 18 പ്രോ, എന്നിവയിലും മുന് മോഡലുകളിലും ആലിബാബയുടെ എഐ സംവിധാനങ്ങള് ഉള്പ്പെടുത്താന് ചൈനയിലെ വ്യവസായ, ഐടി മന്ത്രാലയം അനുമതി നല്കി. ക്വെന് എഐ, എഐ ചിത്രങ്ങളും വീഡിയോകളും നിര്മിക്കുന്ന ടോങ് യി വാന്ക്സിയാങ് എന്നിവ ഇക്കൂട്ടത്തില് പെടും.
Key Words : Apple Intelligence, China

COMMENTS