Anirudh Ravichander to marry Kavya Maran
ഹൈദരാബാദ്: സംഗീത സംവിധായകന് അനിരുദ്ധ് രവിചന്ദര് വിവാഹിതനാകുന്നു. ഐ.പി.എല് ടീം സണ്റൈസേഴ്സ് ഹൈദരാബാദ് സി.ഇ.ഒയും നിര്മ്മാതാവും സണ് ഗ്രൂപ്പ് ചെയര്മാനുമായ കലാനിധി മാരന്റെ മകളുമായ കാവ്യാ മാരനാണ് വധു. ഇരുവരുടെയും പ്രണയവിവാഹമാണ്. ഇവരുടെ വിവാഹം നവംബര് 11ന് ഗ്രീസില് വച്ച് നടക്കും. വിരുന്ന് നവംബര് 21 ന് ചെന്നൈയില് നടക്കും.
തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയാണ് ഈ വിവരം സോഷ്യല് മീഡിയയിലൂടെ അറിയിച്ചത്. കലാനിധി മാരനും അദ്ദേഹത്തിന്റെ ഭാര്യയും തന്നെ വിവാഹം ക്ഷണിച്ചെന്ന് അദ്ദേഹം തന്റെ എക്സ് അക്കൗണ്ടിലൂടെ പുറത്തുവിട്ടു.
അതേസമയം ഇരുവരുടെയും കുടുംബം വിവാഹവിവരം ഇതുവരെ പുറത്തുവിട്ടിട്ടില്ല.
നാനി ചിത്രം പാരസൈഡ്, രജനീകാന്ത് ചിത്രം ജയിലര് 2 എന്നിവയാണ് അനിരുദ്ധിന്റെ സംഗീത സംവിധാനത്തില് അടുത്തിടെ പുറത്തിറങ്ങിയ ചിത്രങ്ങള്.
Keywords: Anirudh Ravichander, Kavya Maran, Marriage, Greece



COMMENTS