ന്യൂഡൽഹി: ജന്തർ മന്തറിലെ പ്രതിഷേധം റിപ്പോർട്ട് ചെയ്യാനെത്തിയ മൂന്ന് വനിതാ മാധ്യമപ്രവർത്തകർക്കു നേരേ പൊലിസ് ഉദ്യോഗസ്ഥർ ലൈംഗികാതിക്രമം നടത്തിയ...
ന്യൂഡൽഹി: ജന്തർ മന്തറിലെ പ്രതിഷേധം റിപ്പോർട്ട് ചെയ്യാനെത്തിയ മൂന്ന് വനിതാ മാധ്യമപ്രവർത്തകർക്കു നേരേ പൊലിസ് ഉദ്യോഗസ്ഥർ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു. കഴിഞ്ഞ മൂന്നിനു നടന്ന പ്രതിഷേധം ചിത്രീകരിക്കുന്നതിനിടെയായിരുന്നു സംഭവം. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണു കമ്മിഷന്റെ നടപടി.
പരാതിയിലെ വിവരങ്ങള്‍ ശരിയാണെങ്കില്‍ അത് ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണെന്ന് കമ്മിഷൻ നിരീക്ഷിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് രണ്ടാഴ്ചയ്ക്കകം വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ഡല്‍ഹി പൊലിസ് കമ്മീഷണർക്കു നോട്ടീസ് അയച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഡല്‍ഹി ജില്ലാ പൊലിസിനു പരാതി ലഭിച്ചിരുന്നു.
എന്നാല്‍, നിഷ്പക്ഷമായ അന്വേഷണം ഉറപ്പാക്കുന്നതിനായി കേസ് ഡല്‍ഹി പൊലിസ് ക്രൈംബ്രാഞ്ചിന് കൈമാറിയിരിക്കുകയാണ്.
Key Words : Sexual Assault, Journalists , Jantar Mantar Protest, Human Rights Commission


COMMENTS