കൊച്ചി: നെടുമ്പാശ്ശേരി എയർപോർട്ട് റോഡിൽ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ കാറപകടക്കേസിലെ പ്രതികളെ കാക്കനാട് ദുർഗുണപരിഹാര പാഠശാല മാറ്റി. കേസിലെ...
കൊച്ചി: നെടുമ്പാശ്ശേരി എയർപോർട്ട് റോഡിൽ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ കാറപകടക്കേസിലെ പ്രതികളെ കാക്കനാട് ദുർഗുണപരിഹാര പാഠശാല മാറ്റി. കേസിലെ മുഖ്യപ്രതിയായ സുഹൈൽ സജീവ്, സുഹൃത്ത് നിനവ് എന്നിവരെയാണ് ജയിലിനോട് ചേർന്നുള്ള ഈ തിരുത്തൽ കേന്ദ്രത്തിലേക്ക് മാറ്റിയത്.
അപകടത്തെത്തുടർന്ന് അറസ്റ്റിലായ സുഹൈലിനെ കഴിഞ്ഞ ദിവസം രാത്രി ആലുവ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയിരുന്നു. കോടതി പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തതിനെത്തുടർന്നാണ് ജയിൽ അധികൃതർ നടപടിയെടുത്തത്. പ്രതികൾക്ക് 21 വയസ്സ് തികയാത്തതിനാലാണ് ജയിൽ ചട്ടങ്ങൾ പ്രകാരം ഇവരെ സാധാരണ ജയിലിന് പകരം ബോർസ്റ്റൽ സ്കൂളിലേക്ക് മാറ്റാൻ തീരുമാനിച്ചത്.
അമിതവേഗതയിലെത്തിയ കാർ നിയന്ത്രണം വിട്ട് മറ്റ് വാഹനങ്ങളിലേക്ക് ഇടിച്ചുകയറിയാണ് നെടുമ്പാശ്ശേരിയിൽ മൂന്ന് പേരുടെ ജീവൻ പൊലിഞ്ഞ ദാരുണമായ അപകടമുണ്ടായത്. കേസുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
Key Words : Airport Road Accident, Kakkanad Borstal School, Suhail


COMMENTS