തിരുവനന്തപുരം : സംസ്ഥാന സ്കൂള്‍ കായികമേളയിലെ സബ്ജൂനിയർ വിഭാഗം അത്ലറ്റിക്സ് മത്സരത്തില്‍ പ്രായത്തട്ടിപ്പ് നടന്നതായി സ്ഥിരീകരിച്ചു. കോട്ടയം കോ...
തിരുവനന്തപുരം : സംസ്ഥാന സ്കൂള്‍ കായികമേളയിലെ സബ്ജൂനിയർ വിഭാഗം അത്ലറ്റിക്സ് മത്സരത്തില്‍ പ്രായത്തട്ടിപ്പ് നടന്നതായി സ്ഥിരീകരിച്ചു.
കോട്ടയം കോരുത്തോട് സികെഎം എച്ച് എസ് എസിലെ വിദ്യാർഥിയാണ് പ്രായം തിരുത്തി മത്സരത്തില്‍ പങ്കെടുത്തത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടത്തിയ ബോണ്‍ ടെസ്റ്റില്‍ കുട്ടിയുടെ പ്രായം 15നും 18നും ഇടയിലാണെന്ന് കണ്ടെത്തി. 14 വയസിന് താഴെയുള്ള വിദ്യാർഥികളാണ് സബ്ജൂനിയർ വിഭാഗത്തില്‍ മത്സരിക്കുന്നത്. ഇതര സംസ്ഥാനക്കാരനായ കുട്ടി സബ്ജൂനിയർ 400 മീറ്ററില്‍ സ്വർണം നേടിയിരുന്നു.
സബ്ജൂനിയർ 100 മീറ്ററില്‍ മത്സരിക്കാനിരിക്കെയാണ് പരിശോധനാഫലം പുറത്തുവന്നത്. കോതമംഗലം മാർ ബേസില്‍ സ്കൂളാണ് പരാതി നല്‍കിയത്.
Key Words : Sub-Junior, State School Sports Meet

COMMENTS