തൃശൂർ: കനത്ത മഴയെയും പ്രതികൂല കാലാവസ്ഥയെയും തുടർന്ന് തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്യുടെ തൃശൂർ സന്ദർശനം മാറ്റിവെച്ചു. കല്യാൺ ജ്വല്ല...
തൃശൂർ: കനത്ത മഴയെയും പ്രതികൂല കാലാവസ്ഥയെയും തുടർന്ന് തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്യുടെ തൃശൂർ സന്ദർശനം മാറ്റിവെച്ചു. കല്യാൺ ജ്വല്ലേഴ്സ് ആസ്ഥാനത്ത് നടക്കുന്ന പ്രശസ്തമായ നവരാത്രി ആഘോഷങ്ങളിൽ പങ്കെടുക്കാനാണ് അദ്ദേഹം ഇന്ന് കേരളത്തിൽ എത്തേണ്ടിയിരുന്നത്.
കോയമ്പത്തൂരിൽ നിന്നും ഹെലികോപ്റ്റർ മാർഗം തൃശൂരിലേക്ക് വരാനായിരുന്നു മുഖ്യമന്ത്രിയും സംഘവും തീരുമാനിച്ചിരുന്നത്. എന്നാൽ കോയമ്പത്തൂരിലും പരിസര പ്രദേശങ്ങളിലും കനത്ത മഴ തുടരുന്നതിനാൽ വ്യോമയാന മന്ത്രാലയം ഹെലികോപ്റ്റർ യാത്രയ്ക്ക് അനുമതി നിഷേധിക്കുകയായിരുന്നു. റോഡ് മാർഗമുള്ള യാത്രയും പ്രായോഗികമല്ലാത്തതിനാൽ അദ്ദേഹം കോയമ്പത്തൂരിൽ നിന്നും പ്രത്യേക വിമാനത്തിൽ ചെന്നൈയിലേക്ക് മടങ്ങി.
തമിഴ്നാട് മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം വിജയ്യുടെ ആദ്യ ഔദ്യോഗിക കേരള സന്ദർശനമായിരുന്നു ഇത്. അതുകൊണ്ടുതന്നെ വലിയ സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കങ്ങളുമായിരുന്നു തൃശൂരിൽ ഒരുക്കിയിരുന്നത്. സന്ദർശനം റദ്ദാക്കിയതിൽ അദ്ദേഹം ഖേദം പ്രകടിപ്പിച്ചതായും, വരും ദിവസങ്ങളിൽ തന്നെ തൃശൂരിലെ കല്യാണരാമന്റെ വസതി സന്ദർശിക്കുമെന്ന് ഉറപ്പുനൽകിയതായും കല്യാൺ ജ്വല്ലേഴ്സ് അധികൃതർ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് പ്രഖ്യാപിക്കും.
Key Words : Tamil Nadu Chief Minister Vijay

COMMENTS