തിരുവനന്തപുരം : കിഫ്ബി നിർത്തലാക്കുന്നത് സംസ്ഥാനത്തിന് വലിയ ആഘാതമുണ്ടാക്കുമെന്ന് മുൻ ധനകാര്യ മന്ത്രി തോമസ് ഐസക്. വായ്പ്പയെടുക്കുന്നതിലെ സാങ...
തിരുവനന്തപുരം : കിഫ്ബി നിർത്തലാക്കുന്നത് സംസ്ഥാനത്തിന് വലിയ ആഘാതമുണ്ടാക്കുമെന്ന് മുൻ ധനകാര്യ മന്ത്രി തോമസ് ഐസക്. വായ്പ്പയെടുക്കുന്നതിലെ സാങ്കേതിക പരിമിധി മറികടക്കാനാണ് കിഫ്ബി രൂപീകരിച്ചത്.
കിഫ്ബിയുടെ മുപ്പതിനായിരം കോടി ക്യാഷായും ഡെപ്പോസിറ്റായും ഉണ്ട്. അതാണ് വി ഡി സതീശൻ ലക്ഷ്യമിടുന്നതെന്നും തോമസ് ഐസക്ക് വിമർശിച്ചു.
ബജറ്റിലെ പണം കൊണ്ട് മാത്രം വികസന പദ്ധതികൾ നടപ്പിലാകില്ല. സംസ്ഥാന സർക്കാരിൻ്റെ പ്രോജക്റ്റുകൾ പ്രതിസന്ധിയിലാകും. പ്രഖ്യാപിച്ചതിൽ പകുതി പദ്ധതികളെ ഇനി കേരളത്തിൽ നടപ്പിലാകൂവെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം കിഫ്ബിയുടെ ക്രെഡിബിലിറ്റി വിഡി സതീശൻ സർക്കാർ തകർത്തുവെന്നും തോമസ് ഐസക് കുറ്റപ്പെടുത്തി. കിഫ്ബി പദ്ധതികളിൽ അഴിമതി ഉണ്ടെങ്കിൽ അന്വേഷണം നടക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Key Words : Thomas Issac, KIIFB

COMMENTS