പാകിസ്ഥാനെ പരാജയപ്പെടുത്തി ഇന്ത്യ ഏഷ്യൻ ഗെയിംസ് പുരുഷ ഹോക്കി ഫൈനലിൽ പ്രവേശിച്ചു. മൂന്ന് ഗോളുകൾക്ക് മുന്നിട്ടുനിന്ന ശേഷം പാകിസ്ഥാന്റെ ശക്തമായ...
പാകിസ്ഥാനെ പരാജയപ്പെടുത്തി ഇന്ത്യ ഏഷ്യൻ ഗെയിംസ് പുരുഷ ഹോക്കി ഫൈനലിൽ പ്രവേശിച്ചു. മൂന്ന് ഗോളുകൾക്ക് മുന്നിട്ടുനിന്ന ശേഷം പാകിസ്ഥാന്റെ ശക്തമായ തിരിച്ചടിയിൽ മത്സരം സമനിലയിലായെങ്കിലും അവസാന നിമിഷങ്ങളിൽ അഭിഷേക് നേടിയ നിർണായക ഗോളിലൂടെ 4-3 എന്ന സ്കോറിനാണ് ഇന്ത്യ ആവേശകരമായ വിജയം സ്വന്തമാക്കിയത്.
പാകിസ്ഥാനെതിരെ തോൽവി അറിയാതെയുള്ള ഇന്ത്യയുടെ 21-ാം മത്സരമാണിത്. ശനിയാഴ്ച നടക്കുന്ന സ്വർണ മെഡൽ പോരാട്ടത്തിൽ മലേഷ്യ - ദക്ഷിണ കൊറിയ രണ്ടാം സെമിയിലെ വിജയികളെയാണ് ഇന്ത്യ നേരിടുക.
1982-നു ശേഷം ആദ്യമായാണ് ഏഷ്യൻ ഗെയിംസിൽ ഇന്ത്യ പുരുഷ-വനിതാ വിഭാഗങ്ങളിൽ ഫൈനലിൽ പ്രവേശിക്കുന്നത് എന്ന പ്രത്യേകതയും ഈ വിജയത്തിനുണ്ട്.
Key Words : India, Pakistan, Asian Games, Hockey

COMMENTS