ന്യൂഡൽഹി/ഹിംഗോളി: കോക്രോച്ച് ജനത പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത് ദിപ്കെയുടെ മുത്തശ്ശി സാവിത്രിബായ് ശങ്കർ ദിപ്കെ (80) അന്തരിച്ചു. വാർദ്ധക്...
ന്യൂഡൽഹി/ഹിംഗോളി: കോക്രോച്ച് ജനത പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത് ദിപ്കെയുടെ മുത്തശ്ശി സാവിത്രിബായ് ശങ്കർ ദിപ്കെ (80) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് മഹാരാഷ്ട്രയിലെ ഹിംഗോളി ജില്ലയിലുള്ള സാന്തുക് പിംപ്രി ഗ്രാമത്തിലെ വസതിയിലായിരുന്നു അന്ത്യം.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെയുള്ള പ്രതിഷേധവുമായി ബന്ധപ്പെട്ട് ഡൽഹിയിൽ വെച്ച് അഭിജീത് ദിപ്കെയെ പോലീസ് കസ്റ്റഡിയിലെടുത്തതിന് തൊട്ടുപിന്നാലെയാണ് മരണവാർത്ത പുറത്തുവന്നത്. വിവരമറിഞ്ഞതിനെ തുടർന്ന് അന്ത്യകർമങ്ങളിൽ പങ്കെടുക്കുന്നതിനായി മഹാരാഷ്ട്രയിലേക്ക് മടങ്ങാൻ ഡൽഹി പോലീസ് അദ്ദേഹത്തിന് അനുമതി നൽകി. സംസ്കാരം ജന്മനാട്ടിൽ നടക്കും.
Key Words : Abhijit Dipke, Savitribai, CJP


COMMENTS