ന്യൂഡൽഹി: ജന്തർ മന്തറിലെ അനുമതിയില്ലാത്ത പ്രതിഷേധവുമായി ബന്ധപ്പെട്ട കേസിൽ ഡൽഹി ഹൈക്കോടതി നടത്തിയ പരാമർശങ്ങളെ പരിഹസിച്ച് സി.ജെ.പി നേതാവ് അഭിജ...
ന്യൂഡൽഹി: ജന്തർ മന്തറിലെ അനുമതിയില്ലാത്ത പ്രതിഷേധവുമായി ബന്ധപ്പെട്ട കേസിൽ ഡൽഹി ഹൈക്കോടതി നടത്തിയ പരാമർശങ്ങളെ പരിഹസിച്ച് സി.ജെ.പി നേതാവ് അഭിജീത് ദീപ്കെ രംഗത്ത്. കേസിൽ ഹർജിക്കാരായ കോക്രോച്ച് ജനതാ പാർട്ടി നേതാക്കൾ 'ജെൻസി' (Gen Z) തലമുറയിൽപ്പെട്ടവരല്ലെന്ന ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദിന്റെ നിരീക്ഷണത്തെയാണ് ദീപ്കെ സമൂഹമാധ്യമമായ എക്സിലൂടെ പരിഹസിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം പങ്കുവെച്ചുകൊണ്ട്, 'ജെൻസി യോഗ്യത നേടിയ രാജ്യത്തെ ഒരേയൊരു വ്യക്തി ഇതാണ്' എന്ന് അദ്ദേഹം കുറിച്ചു.
ജന്തർ മന്തറിലെ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി നേതാക്കളായ സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവർ സമർപ്പിച്ച ഹർജിയിലെ വാദത്തിനിടയിലാണ് കോടതിയുടെ ഭാഗത്തുനിന്ന് ഇത്തരമൊരു പരാമർശമുണ്ടായത്. ഹർജിക്കാർ ഇന്നത്തെ യുവതലമുറയെ സൂചിപ്പിക്കുന്ന 'ജെൻസി' വിഭാഗത്തിലല്ല ഉൾപ്പെടുന്നത് എന്നായിരുന്നു ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദിന്റെ നിരീക്ഷണം. ഈ പരാമർശത്തിന് പിന്നാലെയാണ് രാഷ്ട്രീയ വൃത്തങ്ങളിലും സമൂഹമാധ്യമങ്ങളിലും ചർച്ചയായി മാറിയ പരിഹാസ പോസ്റ്റുമായി സി.ജെ.പി നേതാവ് എത്തിയത്.
Key Words : Abhijeet Deepke, Prime Minister Modi

COMMENTS